Current Date

Search
Close this search box.
Search
Close this search box.

മാനവികതയുടെ കാവലാളാവുക വനിതാ സെമിനാര്‍

മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് മാനവീകതയുടെ കാവലാളാവുക എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം തൃശ്ശൂര്‍ മുണ്ടശ്ശേരി ഹാളില്‍ സംഘടിപ്പിച്ച വനിതാ സെമിനാര്‍ മേയര്‍ അജിതാ ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏതിരേയുള്ള പീഢനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണെന്നും,സാങ്കേതിക വിദ്യയുടെ തള്ളിക്കയറ്റം നമ്മുടെ മക്കളേയും വലിയ തോതില്‍ സ്വാധീനിക്കുന്നുവെന്നും  മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ജാഗരൂകരാകേണ്ടതുണ്ടെന്നും അവര്‍ ആഹ്വാനം ചെയ്തു. സെമിനാറില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് രഹ്മതുന്നീസ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം എന്ന മഹനീയമായ തത്വത്തെ അറുകൊല ചെയ്തു കൊണ്ട് തങ്ങള്‍ക്ക് എതിരായ എല്ലാ അഭിപ്രായങ്ങളെയും ചലനങ്ങളും ഇല്ലായ്മ ചെയ്യുന്ന ഫാസിസ്റ്റ് തത്വമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. മനുഷ്യാവകാശങ്ങളെ അതി ക്രൂരമായി ധ്വംസിക്കുകയും അടുക്കളയിലും അകത്തളങ്ങളില്‍ കിടപ്പറകളിലും കൈകടത്തുകയും ചെയ്യുന്ന ധാര്‍ഷ്ഠ്യമാണ് ഭരണകൂടം നടത്തി കൊണ്ടിരിക്കുന്നത്. രാജ്യത്ത് എന്ത് തരത്തിലുള്ള ദുരന്തങ്ങള്‍ സംഭവിച്ചാലും അതില്‍ കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളാണ് കുട്ടികളാണ്. മത വര്‍ഗീയ ചിന്തയില്ലാതെ നേതാക്കള്‍  മനുഷ്യര്‍ എന്ന നിലയില്‍ ഒത്ത് ചേരുകയും സമരം ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തരികയും ചെയ്തു. ഇന്ന് മനുഷ്യാവകാശങ്ങള്‍ ഫാസിസ്റ്റ് ഭരണം കാറ്റില്‍ പരത്തിയിരിക്കുന്നൂ. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റു മീഡിയ കളിലൂടെയും ജനങ്ങളെ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട് എന്നും അവര്‍ ഉള്‍ബോധിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം ജില്ലാ പരസിഡന്റ ഖദീജാ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ കോര്‍പ്പേഷന്‍ കൗണ്‍സിലര്‍ ഷീബ ബാബു , പാര്‍വതി പവനന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ.ഫരീദ അന്‍സാരി, അന്‍സാര്‍ വിമന്‍സ് കോളേജ് അസിസ്റ്റന്റ് പ്രോഫെസര്‍  റാണി, ചൈല്‍ഡ് വെല്‍െയര്‍ ജില്ല കോഡിനേറ്റര്‍ അഞ്ജലി മുരളീധരന്‍, അസൂറ അലി,സാജിറ ഷാജഹാന്‍, സൗദ, ഹുദാ എന്നിവര്‍ സംസാരിച്ചു.

 

Related Articles