Current Date

Search
Close this search box.
Search
Close this search box.

മദീനയിലും ഖതീഫിലും സ്‌ഫോടനം നടത്തിയവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു

റിയാദ്: മദീനയില്‍ മസ്ജിദുന്നബവിയുടെ സമീപത്തും ഖതീഫിലും സ്‌ഫോടനം നടത്തിയവരുടെ പേരുവിവരങ്ങള്‍ സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ആക്രമണം നടത്തിവര്‍ സൗദികളാണെന്നും ആക്രമണങ്ങളുമായി ബന്ധമുള്ള ഏഴ് സൗദി പൗരന്‍മാരെയും 12 പാകിസ്താനികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നാഇല്‍ മുസ്‌ലിം ഹമ്മാദ് അന്നുജൈദിയെന്ന 26കാരനായ സൗദി പൗരനാണ് മസ്ജിദുന്നബവിക്ക് സമീപത്ത് സ്‌ഫോടനം നടത്തിയത്. പ്രസ്തുത സ്‌ഫോടനത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
അന്നേ ദിവസം ഖതീഫിലെ മസ്ജിദിന് സമീപത്തുണ്ടായ സ്‌ഫോടനം നടത്തിയത് അബ്ദുറഹ്മാന്‍ സാലിഹ് മുഹമ്മദ് അല്‍ഉമര്‍ (23), ഇബ്‌റാഹീം സാലിഹ് മുഹമ്മദ് അല്‍ഉമര്‍ (20), അബ്ദുല്‍ കരീം ഇബ്‌റാഹീം മുഹമ്മദ് അല്‍ഹസനി (20) എന്നിവരാണെന്നും ഇവരെല്ലാം സൗദി പൗരന്‍മാര്‍ തന്നെയാണെന്നും പ്രസ്താവന വ്യക്തമാക്കി. അബ്ദുറഹ്മാനും ഇബ്‌റാഹീമും സഹോദരന്‍മാരാണ്. അക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ച കുറ്റത്തിന് മുമ്പ് പിടികൂടപ്പെട്ടിട്ടുള്ള ആളുകളാണ് ആക്രമണം നടത്തിയതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles