Current Date

Search
Close this search box.
Search
Close this search box.

മതം പഠിക്കാത്തവര്‍ മതം പറയുന്നത് ആപത്ത്: ഹമീദലി ശിഹാബ് തങ്ങള്‍

കുന്നംകുളം: മതത്തിന്റെ നന്മകളെ പാടെ അവഗണിച് മതത്തെ വികലമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന അല്‍പജ്ഞാനികള്‍ സമകാലിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ പ്രധാനപ്പെട്ട ഒന്നാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ കുന്നംകുളം മേഖല സ്വീകരണ സമ്മേളനം പെരുമ്പിലാവില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ യഥാര്‍ത്ഥ മുഖം വികലമാക്കുന്ന ഇത്തരം പ്രവണതക്കെതിരെ അതാത് മതത്തിന്റെ വക്താക്കള്‍ മുന്നോട്ട് വന്നില്ലെങ്കില്‍ സമൂഹം അഭിമുഖീകരിക്കാന്‍ പോകുന്ന വിപത്ത് വലുതായിരിക്കും. മതം എന്നത് ഒരു വികാരമാക്കിയെടുക്കുന്ന ഇന്നത്തെ യുവതയുടെ മാനസികാവസ്ഥക്ക് മാറ്റം വന്നേ തീരൂ. അതോടൊപ്പം അന്യന്റെസുഖദുഃഖങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു യുവതയെ സൃഷ്ടിക്കാനും ബന്ധപ്പെട്ടവര്‍ മുന്‍കൈ എടുക്കണം. അത്തരം ഒരു ഉദ്യമത്തിന് കാരണമാകുന്ന ഭാരതീയം യാത്ര പോലെ സത്യം സത്യമായി തുറന്നു പറയാനും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയം കുന്നംകുളം മേഖല സ്വാഗത സംഘം ചെയര്‍മാന്‍ കെ ജയശങ്കര്‍ അദ്ധ്യക്ഷനായ  ചടങ്ങില്‍ കണ്‍വീനര്‍  എം.എച്ച് നൗഷാദ് സ്വാഗതം ആശംസിച്ചു. വര്‍ഗ വര്‍ണ്ണ ജാതി മത രാഷ്ട്രീയ ചിന്താ ധാരകള്‍ക്കപ്പുറം മനുഷ്യന്‍ ഒന്നെന്ന ചിന്ത വളര്‍ത്തണമെന്ന് ഭാരതീയം കുന്നംകുളം മേഖല സ്വീകരണ സമ്മേളനം ആവശ്യപ്പെട്ടു
എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് ബദ്‌രി സദസ്സിനു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ശഹീര്‍ ദേശമംഗലം ജാഥ അംഘങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.

Related Articles