Current Date

Search
Close this search box.
Search
Close this search box.

ഭീകരതയിലൂടെ തുര്‍ക്കിയെ മുട്ടുകുത്തിക്കാന്‍ ശ്രമിക്കുന്നവര്‍ വിജയിക്കില്ല: ഉര്‍ദുഗാന്‍

അങ്കാറ: ഭീകരസംഘടനകളെ ഉപയോഗിച്ച് തുര്‍ക്കിയ മുട്ടുകുത്തിക്കാനും വിഭജിക്കാനും ചില കക്ഷികള്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ 2023 ഓടെ സാക്ഷാല്‍കരിക്കാനുള്ള പ്രയാണം നിശ്ചയദാര്‍ഢ്യത്തോടെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കി റിപബ്ലിക്ക് സ്ഥാപിക്കപ്പെട്ടിട്ട് 100 വര്‍ഷം തികയുന്ന സന്ദര്‍ഭമാണ് 2023. തുര്‍ക്കി പ്രസിഡന്റിന്റെ ആസ്ഥാനത്ത് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ഇസ്തംബൂളിലുണ്ടായ ആക്രമണം തുര്‍ക്കിയെ സംബന്ധിച്ചടത്തോളം വലിയ ദുരന്തമാണെന്നും എന്നാല്‍ രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ കൈവെടിയലാണ് അതിനേക്കാള്‍ വലിയ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും പിന്നോട്ടടിക്കില്ലെന്നും ഇത്തരം ദുരന്തങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തുന്നവരല്ല തുര്‍ക്കി ജനതയെന്നും ഉര്‍ദുഗാന്‍ കൂട്ടിചേര്‍ത്തു.

Related Articles