Current Date

Search
Close this search box.
Search
Close this search box.

ഭരണകൂട ഭീകരതയെ കരുതിയിരിക്കുക: സുനില്‍ കുമാര്‍ എം.എല്‍.എ

തൃശ്ശൂര്‍: കോളനി ഭരണത്തിന്റെ കൈപ്പുറ്റ ഓര്‍മകളെ ആട്ടിയോടിച് മധുര സ്വാതന്ത്ര്യം നേടിയെടുത്ത വൈവിധ്യങ്ങളുടെ സ്വന്തം നാടായ നമ്മുടെ ഇന്ത്യയെ അതേ നീറുന്ന വേദനയിലേക്ക് തിരികെ നടത്താന്‍ ശ്രമിക്കുന്ന ചില അല്പജ്ഞാനികളുടെയും കുബുദ്ധികളുടെയും കുല്‍സിത ചിന്തയിലേക് ഈ നാടിനെ നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ചൂട്ടു പിടിക്കുന്ന ഫാസിസ്റ്റു ഭരണകൂടത്തിന്റെ ഒളിയജണ്ടകളെ കരുതിയിരിക്കണമെന്ന് മാള  എം.എല്‍.എ സുനില്‍കുമാര്‍. ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് വെള്ളാങ്ങല്ലൂര്‍ മേഖലാ സ്വീകരണം മാള ജുമാ മസ്ജിദ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീഡിയകളെയും വിദ്യാഭ്യാസ പ്രക്രിയകളേയും കാവി വത്കരണത്തേയും ചെറുതായികാണേണ്ടതല്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഓരോ ഇന്ത്യന്‍ പൗരനും ഉണര്‍ന്നെണീക്കണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 8 മണി മുതല്‍ ആരംഭിച്ച സ്വീകരണ സമ്മേളന പരിപാടിയില്‍ ടി ഐ അബ്ദുല്‍കരീം മാമ്പ്ര പതാക ഉയര്‍ത്തി ഫക്കീര്‍ മുഹമ്മദ് ഹാജി മഖാം സിയാറത്തിന് വെള്ളാങ്ങല്ലൂര്‍ റൈഞ്ച് പ്രസിഡന്റ് സി പി മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി.
സമൂഹത്തില്‍ നടമാടുന്ന ആക്രമണങ്ങളെയും അനീതിയെയും സംഘടനയുടെയും രാഷ്ട്രീയത്തിന്റെയും പേരിലാക്കുന്ന പ്രവണതക്ക് മാറ്റം വരുത്തിയാലേ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനു മധുരമുണ്ടാകൂ എന്ന് മുന്‍ എം.പിയും ഭാരതീയം സംഘാടക സമിതി ചെയര്‍മാനുമായ കെ.പി ധനപാലന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു
ജാഥാ നായകരായ ഓണംപിള്ളി മുഹമ്മദ് ഫൈസിയും ബഷീര്‍ ഫൈസി ദേശമംഗലവും പ്രമേയ പ്രഭാഷണം നടത്തി. ഐക്യവും സമാധാനവും ദേശീയോദ്ഗ്രഥനവും മുഖമുദ്രയാക്കിയ ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് എല്ലാവിധ പൊതുജന പിന്തുണയും ന്യുനപക്ഷ പിന്തുണയും ഉണ്ടാവുമെന്ന് വിശിഷ്ടദികളായ ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി ജയരാജ് പോറ്റി, മാള ഫെറോന ചര്‍ച് വികാരി റവ. ഫാ. പയസ് ചിറപ്പത്തും പറഞ്ഞു.

ഐ.എസ് ലോകത്തിന്റെ ശാപം: ഇബ്രാഹീം കുഞ് എം എല്‍ എ
പാലപ്പള്ളി: ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന എന്നാല്‍ ഇസ്‌ലാമിനോടോ മറ്റു മതങ്ങളോടോ യാതൊരു ബന്ധവുമില്ലാതെ മനുഷ്യ കുലത്തിനു തന്നെ ശാപമായ ഐ എസ് പോലോത്ത തീവ്ര ശക്തികളോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കാന്‍ ഏവരും ഒന്നിക്കണമെന്ന് ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ.  ഐഎസ് ലക്ഷ്യം വെക്കുന്നത് ഒരു പ്രത്യേക മതത്തെയോ ശക്തികളെയോ അല്ല മറിച്ചു ലോകത്തു അശാന്തിയുടെ വിത്ത് വിതക്കുക വഴി വിലപേശല്‍ കച്ചവടം നടത്തുന്ന ഇത്തരം ശക്തികള്‍ ഈ ഇന്ത്യന്‍ മണ്ണില്‍ വളരാതിരിക്കാന്‍ ഓരോ രാജ്യ സ്‌നേഹിയും തയ്യാറാവണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ നാലാം ദിവസത്തെ പര്യടനത്തിന് പാലപ്പിള്ളി മേഖലാ എസ്.കെ.എസ്.എസ്.എഫ് പുലിക്കണ്ണി ദാറു തഖ്‌വാ ഇസ്‌ലാമിക് അക്കാദമി സയ്യിദ് മമ്പുറം തങ്ങള്‍ നഗരിയില്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles