Current Date

Search
Close this search box.
Search
Close this search box.

ബ്രദര്‍ഹുഡിനെതിരെ രൂക്ഷ ആക്രമണവുമായി സൗദി പണ്ഡിതസഭ

റിയാദ്: മുസ്‌ലിം ബ്രദര്‍ഹുഡിനെതിരെ കടുത്ത രൂക്ഷ ആക്രമണവുമായി സൗദിയിലെ മുതിര്‍ന്ന പണ്ഡിതന്‍മാരുടെ സഭയും (Council of Senior Scholars) വിദേശകാര്യ മന്ത്രാലയവും. ശരിയായ പ്രവര്‍ത്തനരീതി സ്വീകരിക്കുന്നവരില്‍ പെട്ടതല്ല ബ്രദര്‍ഹുഡ് എന്നും രാഷ്ട്രത്തിനെതിരെ നിലകൊള്ളുക എന്നതാണ് അവരുടെ രീതിയെന്നുമാണ് ആരോപണം.
”അഖീദക്കോ സുന്നത്തിനോ പ്രാധാന്യം നല്‍കാത്തവരാണ് മുസ്‌ലിം ബ്രദര്‍ഹുഡ്. രാഷ്ട്രത്തിനെതിരെ തിരിയുക എന്നതാണ് അവരുടെ രീതി; തുടക്കത്തില്‍ അങ്ങനെയല്ലെങ്കിലും അവസാനത്തില്‍ അതങ്ങനെയാണ്.” എന്ന് സൗദി പണ്ഡിതസഭ അതിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അഭിപ്രായപ്പെട്ടു. അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്ന കക്ഷിത്വത്തിന്റെ ആളുകളാണ് ബ്രഡര്‍ഹുഡെന്നും ആദര്‍ശം ശരിപ്പെടുത്തുന്നതിന് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ പരിഗണന നല്‍കുന്നില്ലെന്നുമാണ് മറ്റൊരു ട്വീറ്റ്. ഏതൊരു സംഘടനക്കും ഒരു വ്യവസ്ഥയും നേതാവും ഉണ്ടാവും. അദ്ദേഹത്തിന് അനുസരണ പ്രതിജ്ഞ ചെയ്തവരും കൂറ് പുലര്‍ത്തുന്നവരുമായിരിക്കും അവര്‍. എന്നാല്‍ ഇക്കൂട്ടര്‍ ആളുകളെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത്. പലവിധ പാര്‍ട്ടികളും സംഘങ്ങളും ഉണ്ടാക്കുന്നത് ഖുര്‍ആനോ പ്രവാചകചര്യയോ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, അതിനെ ആക്ഷേപിക്കുന്നുണ്ട് താനും. എന്നും പണ്ഡിതസഭ കൂട്ടിചേര്‍ത്തു.
അതേസമയം സൗദി പണ്ഡിതനസഭയുടെ ബ്രദര്‍ഹുഡിനെ സംബന്ധിച്ച ട്വീറ്റുകള്‍ സൗദി വിദേശകാര്യ മന്ത്രാലയം അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുപയോഗിച്ച് അറബി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രചരിപ്പിക്കുന്നുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയം 2014 മാര്‍ച്ചില്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

Related Articles