Current Date

Search
Close this search box.
Search
Close this search box.

ബ്രദര്‍ഹുഡിനും ഹമാസിനുമുള്ള പിന്തുണ ഖത്തര്‍ അവസാനിപ്പിക്കണം: ആദില്‍ ജുബൈര്‍

പാരീസ്: മുസ്‌ലിം ബ്രദര്‍ഹുഡ്, ഹമാസ് പോലുള്ള സംഘടനകള്‍ക്ക് നല്‍കുന്ന പിന്തുണ ഖത്തര്‍ അവസാനിപ്പിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍. ബന്ധം വിച്ഛേദിച്ചതിന്റെ ലക്ഷ്യം ഖത്തറിനെ ദ്രോഹിക്കലല്ലെന്നും അവരാണ് ഇനി തീരുമാനമെടുക്കേണ്ടതെന്നും ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഇറാനും അവരുടെ ഏജന്റുമാര്‍ക്കും ഒപ്പമാണ് നിലകൊള്ളുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അതിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരോപിച്ചിരുന്നു. സൗദി യമനിലെ ഭീകരതക്കും അട്ടിമറിക്കുമെതിരെ പോരാടിയിരുന്നു. ആ സമയം ദോഹ തെഹ്‌റാനും അവരുടെ ഏജന്റുമാര്‍ക്കും ഒപ്പമായിരുന്നു എന്നാണ് മന്ത്രാലയത്തിന്റെ ആരോപണം.

Related Articles