Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഗോ ജാഗ്രതാ സംഘങ്ങളെ സംരക്ഷിക്കുന്നു: മനീഷ് സിസോദിയ

ന്യൂഡല്‍ഹി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോ ജാഗ്രതാ സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണ് അവിടത്തെ സര്‍ക്കാറുകള്‍ ചെയ്യുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഗോരക്ഷയുടെ പേരില്‍ ഈ ആളുകള്‍ (ആര്‍.എസ്.എസ്) സമൂഹത്തിലെ അരികുവല്‍കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് മേല്‍ ഭീകരത പരത്തുകയാണ്. ഇത്തരം ജാഗ്രതാ സംഘങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാറുകള്‍ സംരക്ഷണം നല്‍കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. എന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള എ.എ.പി വളന്റിയര്‍മാരുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്കുള്ളിലെ ‘അച്ചടക്ക രാഹിത്യം’ ഒരു നിലക്കും വെച്ചുപൊറുപ്പിക്കില്ലെന്നും പാര്‍ട്ടി നേതൃത്വവുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ അവസാന വാക്ക് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന്റേതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles