Current Date

Search
Close this search box.
Search
Close this search box.

ബഹ് റൈന്റെ 46 ാമത് ദേശീയ ദിനാഘോഷം ശ്രദ്ധേയമായി

മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ബഹ് റൈന്റെ 46 ാമത് ദേശീയ ദിനാഘോഷവും 18 ാമത് സ്ഥാനാരോഹണ ദിന പരിപാടികളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി. വൈകിട്ട് നാലിന് സല്‍മാനിയയിലെ ഖാദിയിയ്യ യൂത്ത് ക്‌ളബില്‍ നടന്ന പരിപാടിക്ക് ഘോഷയാത്രയോടെ തുടക്കമായി. ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ ഒപ്പന, കോല്‍കളി, ദഫ് മുട്ട് തുടങ്ങി വിവിധ കലാരൂപങ്ങള്‍ അണിനിരന്ന ഘോഷ യാത്രയില്‍ മതസാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധിയാളുകള്‍ പങ്കാളികളായി. തുടര്‍ന്ന് നടന്ന സമ്മേളനം അമല്‍ സുബൈറും സംഘവും അവതരിപ്പിച്ച ബഹ്‌റൈന്‍ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടെ തുടക്കമായി. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ് വി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖരായ സോമന്‍ ബേബി, ഫ്രാന്‍സിസ് കൈതാരത്ത്, ജോണ്‍ ഐപ്, ഫാ. ടിനോ തോമസ്, ജയ്ഫര്‍ മയ്ദാനി, നാസര്‍ മഞ്ചേരി, ബഷീര്‍ അമ്പലായി, പങ്കജ് നഭന്‍, സലാം മമ്പാട്ടുമൂല, ഹാരിസുദ്ദീന്‍ പറളി, ചെമ്പന്‍ ജലാല്‍, സുധി പുത്തന്‍ വേലി, നിസാര്‍ കൊല്ലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബഹ്‌റൈന്‍ നല്‍കിയ സുരക്ഷിതത്വവും സമാധാനവും ആവോളം നുകര്‍ന്ന് ജീവിക്കുന്നവരെന്ന നിലക്ക് പ്രവാസികള്‍ക്ക് ഈ രാജ്യത്തോടും ഭരണാധികാരികളോടും എന്നും കടപ്പാടുണ്ടെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശിിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവര്‍ക്കും രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രഭാഷകര്‍ ആശംസ നേരുകയും ഉത്തരരോത്തരം ബഹ്‌റൈന്‍ വളര്‍ച്ചയും പുരോഗതിയും നേടി മുന്നേറട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. ഫ്രന്റ്‌സ് ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സമാപനം നിര്‍വഹിച്ച പരിപാടി വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ് വി നിയന്ത്രിച്ചു. സമ്മേളനത്തിന് ശേഷം യൂത്ത് ഇന്ത്യ സംഘടിപ്പിച്ച വടം വലി മല്‍സരം പങ്കാളികളായവരില്‍ ആവേശം നിറച്ചു.

 

Related Articles