Current Date

Search
Close this search box.
Search
Close this search box.

പൊതു അറബ് നിലപാട് രൂപപ്പെടുത്തണം: മൊറോക്കോ, ജോര്‍ദാന്‍ രാജാക്കന്‍മാര്‍

റബാത്: പ്രതിസന്ധികളെ നേരിടുന്നതിലും അറബ് ഭൂപ്രദേശം അഭിമുഖീകരിക്കുന്ന വെല്ലുവിളെ കൈകാര്യം ചെയ്യുന്നതിലും ഉറച്ച പൊതു അറബ് നിലപാട് രൂപപ്പെടുത്തുന്നതിന് ഈ മാസം അവസാനത്തില്‍ ജോര്‍ദാനില്‍ നടക്കുന്ന അറബ് ഉച്ചകോടി പ്രചോദനമാവണമെന്ന് മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും വ്യക്തമാക്കി. അറബ് ലോകത്തിന്റെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് പ്രായോഗികമായ കാല്‍വെപ്പുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ഇരു രാജാക്കന്‍മാര്‍ക്കും ഇടയില്‍ നടന്ന ചര്‍ച്ച ഊന്നല്‍ നല്‍കി. അറബ് സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും നീതിയുക്തമായ വിഷയങ്ങളെ സമീപിക്കാനും അതിലൂടെ സാധിക്കുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയില്‍ വിഷയമായിരുന്നു.

Related Articles