Current Date

Search
Close this search box.
Search
Close this search box.

പീപ്പ്ള്‍സ് ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

ഡല്‍ഹി: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച ഭീകരനിയമങ്ങളുടെ ഭാഗമായുള്ള കേസുകളുടെ ജനകീയ ട്രിബ്യൂണലിന്റെ റിപ്പോര്‍ട്ട് ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസിസ്റ്റന്റ് അമീര്‍ ടി ആരിഫലിക്ക് നല്‍കി പ്രകാശനം ചെയ്തു. എസ്.ഐ.ഒ ദേശീയ സമ്മേളനത്തില്‍ ‘നീതിന്യായ വ്യവസ്ഥ വിചാരണ ചെയ്യപ്പെടുന്നു’ എന്ന തലക്കെട്ടില്‍ നടന്ന സെഷനിലാണ് പ്രകാശനം
നടന്നത്. എം. ജിഷ എഡിറ്റ് ചെയ്ത് ‘റിപ്പോര്‍ട്ട്: പീപ്പ്ള്‍സ് ട്രിബ്യൂണല്‍ ഓണ്‍ ഡ്രാകോണിയന്‍ ലോ കേസസ്’ എന്ന തലക്കെട്ടില്‍ ഇംഗ്ലീഷ് പതിപ്പാണ് പ്രകാശനം ചെയ്തത്. യഹ്‌യാ കമ്മുക്കുട്ടി (ഹുബ്ലി ഗൂഢാലോചനാ കേസ്), സൂഫിയ മദനി (കളമശ്ശേരി ബസ്‌കത്തിക്കല്‍ കേസ്), പാനായിക്കുളം കേസ്, ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ മഅ്ദനി, സകരിയ്യ, ഷമീര്‍, ഷറഫുദ്ദീന്‍, മനാഫ്, കെ.കെ ഷാഹിന, വയനാട്, മാവേലിക്കര മാവോയിസ്റ്റ് കേസുകള്‍, ഡി.എച്ച്.ആര്‍.എം കേസ്, പ്രണേഷ്‌കുമാര്‍ വധം എന്നിവയാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്. ഈ കേസുകളിലെ ചാര്‍ജ്ശീറ്റുകള്‍, സാക്ഷിമൊഴികള്‍ എന്നിവയും അവയെ വിലയിരുത്തി ട്രിബ്യൂണല്‍ അംഗങ്ങള്‍ നടത്തിയ നിരീക്ഷണങ്ങളും വിലയിരുത്തലുകളുമാണ്‌

 

Related Articles