Current Date

Search
Close this search box.
Search
Close this search box.

നൈജീരിയന്‍ കുടിയേറ്റക്കാരെ ലിബിയയില്‍ നിന്നും തിരിച്ചെത്തിക്കുന്നു

ലിബിയ: ലിബിയയിലേക്ക് കുടിയേറിയ നൈജീരിയന്‍ ജനതയെ തിരിച്ചു സ്വന്തം രാജ്യത്തേക്ക് മടക്കിക്കൊണ്ടു വരുന്നു. മനുഷ്യക്കടത്തിനെതിരായ നീക്കത്തിന്റെ ഭാഗമായാണ് നൈജീരിയന്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാരെ ലിബിയയില്‍ നിന്നും തിരിച്ചു നാട്ടിലെത്തിക്കാന്‍ നീക്കം ആരംഭിച്ചത്.

ഈ മാസമാദ്യത്തില്‍ 5,500 പേരെ നൈജീരിയന്‍ സര്‍ക്കാര്‍ തിരിച്ചെത്തിച്ചു. വടക്കെ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ തങ്ങളുടെ പൗരന്മാരെ അടിമകളാക്കുന്നതായും കൊടിയ പീഡനം നടക്കുന്നതായുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

നൈജീരിയയില്‍ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് ലിബിയയില്‍ കുടുങ്ങിക്കിടക്കുന്നത്. യുദ്ധവും സാമ്പത്തിക ബുദ്ധിമുട്ടും മൂലമാണ് ഇവര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയത്. എന്നാല്‍ നിരവധി പേരാണ് ഇവിടങ്ങളില്‍ മനുഷ്യക്കടത്തിനും അടിമവൃത്തിക്കും ഇരകളായത്. യുദ്ധം രൂക്ഷമായ ലിബിയയില്‍ നിന്നും കടല്‍ മാര്‍ഗം ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ മനുഷ്യക്കടത്തു സംഘം പിടിക്കപ്പെടുന്നത്.

നൈജീരിയന്‍ അധികൃതര്‍ ലിബിയ സന്ദര്‍ശിച്ച് തങ്ങളുടെ പൗരന്മാരെ നേരില്‍കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെത്തിക്കല്‍ നടപടി ആരംഭിച്ചത്. അവിടെ തങ്ങള്‍ കണ്ടതും കേട്ടതുമായ സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് പിന്നീട് അധികൃതര്‍ പറഞ്ഞു. ലിബിയയില്‍ നിന്നും രക്ഷപ്പെടുത്തിയ 45 ശതമാനും പേരും യൂറോപ്പിലേക്ക് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവരായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

 

Related Articles