Current Date

Search
Close this search box.
Search
Close this search box.

നിശബ്ദ അടിയന്തിരാവസ്ഥക്കാലത്ത് വിദ്യാര്‍ത്ഥികള്‍ നീതിയുടെ പക്ഷം ചേരുക: എസ്.ഐ.ഒ

കണ്ണൂര്‍: അറിവ് നേടുന്നതോടൊപ്പം സ്വന്തം സഹോദരന്റെ പ്രശ്‌നങ്ങളും നാം തിരിച്ചറിയണമെന്നും അത് പോലൊരു സഹോദരനാണ് നജീബും അവന്റെ കുടുംബവുമെന്നും അവരോട് വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ നാം ഐക്യപ്പെടണമെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് മമ്പാട് ആവശ്യപ്പെട്ടു. കേവലം പുസ്തകങ്ങളുടെ സഹചാരിയാവുക എന്നതിലപ്പുറം സാമൂഹ്യ ബാധ്യതകളെയും തിരിച്ചറിയണമെന്നും എസ്.ഐ.ഒ കണ്ണൂര്‍ ജില്ല കമ്മിറ്റി കൗസര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച കാമ്പസ് വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ല സെക്രട്ടറി മുഹ്‌സിന്‍ ഇരിക്കൂര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ജില്ല സമിതിയംഗം നസീം കെ.കെ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജില്ല സമിതിയംഗം മഷ്ഹൂദ് കെ.പി സ്വാഗതവും എസ്.ഐ.ഒ
കൗസര്‍ സ്‌കൂള്‍ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് നസീം നന്ദിയും പറഞ്ഞു.
സഹോദയ മാപ്പിളപ്പാട്ട് മല്‍സരത്തില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥി സുഫിയാന്‍ ഗാനം ആലപിച്ചു. തമീസ്, സിനാന്‍, ഹമീശ്, ഹംസ, താഹിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles