Current Date

Search
Close this search box.
Search
Close this search box.

നികുതി പരിഷ്‌കരണത്തിനെതിരെ ജോര്‍ദാനില്‍ ജനകീയ പ്രക്ഷോഭം

അമ്മാന്‍: സര്‍ക്കാരിന്റെ പുതിയ നികുതി പരിഷ്‌കരണത്തിനെതിരെ ജോര്‍ദാനില്‍ ജനകീയ പ്രക്ഷോഭം. ആയിരക്കണക്കിന് ജനങ്ങളാണ് തലസ്ഥാനമായ അമ്മാനില്‍ കഴിഞ്ഞ ദിവസം  സര്‍ക്കാരിനെതിരെ റാലി നടത്തിയത്.

പുതുതായി പുറത്തിറക്കിയ ആദായ നികുതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. നിയമസഭാംഗങ്ങള്‍ ബില്‍ പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ സര്‍ക്കാറിനെ താഴെയിറക്കുന്നതടക്കമനുള്ള ശക്തമായ പ്രക്ഷോഭം തുടരുമെന്ന് ജനങ്ങള്‍ റാലിയില്‍ മുദ്രാവാക്യമുയര്‍ത്തി.

33 ട്രേഡ് യൂണിയനുകളുടെയും വ്യാവസായിക,വാണിജ്യ സംഘടനകളും കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ അണിനിരന്നു. പാര്‍ലമെന്റ് അടിയന്തിരമായി വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ജനങ്ങള്‍ ആവശ്യമുന്നയിച്ചു. രാജ്യത്ത് സാധനങ്ങളുടെ വില വര്‍ധനവിലും നികുതി പരിഷ്‌കാരത്തിലും പ്രതിഷേധിച്ചാണ് സമരം. ബില്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനമെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു.

 

Related Articles