Current Date

Search
Close this search box.
Search
Close this search box.

നജീബിന്റെ തിരോധാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക: എസ്.ഐ.ഒ

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നജീബിന്റെ തിരോധാനം ജുഡീഷ്യല്‍ സമിതി അന്വേഷിക്കണമെന്ന് എസ്.ഐ.ഒ അഖിലേന്ത്യ പ്രസിഡന്റ് നഹാസ് മാള ആവശ്യപ്പെട്ടു. നജീബിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് 25 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം ന്യൂനപക്ഷ കമീഷന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ നജീബിന്റെ മാതാവ് ഫാത്വിമ നഫീസിനൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ മകന്റെ തിരോധാനം അന്വേഷിക്കണമെന്നും നജീബിന്റെ മാതാവ് ഫാത്വിമ നഫീസ് പറഞ്ഞു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പറഞ്ഞ പേരുകളൊന്നും പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. ഇതില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഫാത്വിമ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറി ജനറല്‍ മുഹമ്മദ് സലിം എന്‍ജിനീയര്‍, സുപ്രീംകോടതി അഭിഭാഷകന്‍ രവീന്ദ്ര എസ് ഗാരിയ, നദീം ഖാന്‍, ഖലീക് അഹ്മദ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Related Articles