Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി അവരുടെ വിജയത്തിന്റെ വിലയൊടുക്കുകയാണ്: മര്‍സൂഖി

ഇസ്തംബൂള്‍: തുര്‍ക്കി അവരുടെ വിജയത്തിന്റെ വിലയൊടുക്കുകയാണെന്ന് മുന്‍ തുനീഷ്യന്‍ പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖി. തുര്‍ക്കിയെ ശിക്ഷിക്കാന്‍ തുര്‍ക്കിക്കെതിരെ ഒരു വര്‍ഷത്തിനിടെ 15 ഭീകരാക്രമണങ്ങളാണ് നടന്നിരിക്കുന്നത്. ദമസ്‌കസിലെ രക്തക്കൊതിയനില്‍ (ബശ്ശാറുല്‍ അസദ്) നിന്നും അഭയം തേടിയെത്തിയ രണ്ട് ദശലക്ഷം സിറിയക്കാര്‍ക്ക് അഭയം നല്‍കിയതിന്റെയോ അറബ് വസന്തത്തിന് നല്‍കിയ പിന്തുണയുടെയോ പേരില്‍ മാത്രമല്ല, അവര്‍ കൈവരിച്ചിട്ടുള്ള വിജയത്തിന്റെ പേരില്‍ കൂടിയാണെന്ന് മര്‍സൂഖി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഭീകരത ജനതക്കും രാഷ്ട്രത്തിനും എതിരെയുള്ള യുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഇസ്തംബൂളിലെ അതാതുര്‍ക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുണ്ടായ ആക്രമണത്തിന്റെ ഇരകളുടെ പേരില്‍ മര്‍സൂഖി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാഷ്ട്രത്തിന്റെ പരമാധികാരത്തിനും ദാരിദ്ര്യത്തിന്റെ നാണക്കേടില്‍ നിന്ന് ജനതയെ മോചിപ്പിക്കുന്നതിനുമുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെയുള്ള നീചമായ ഈ യുദ്ധത്തില്‍ ജീവന്‍ നഷ്ടമായവരും അനുദിനം ജീവന്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നവരുമായ എല്ലാവരെയും അദ്ദേഹം അനുശോചിച്ചു. കഴിഞ്ഞ ദിവസം ഇസ്തംബൂളിലുണ്ടായ ആക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെടുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Related Articles