Current Date

Search
Close this search box.
Search
Close this search box.

തഫവ്വുഖ്: ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റിന്റെ രണ്ടാം ഘട്ടം നാളെ

കോഴിക്കോട്: ‘തഫവ്വുഖ്’ ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റിന്റെ രണ്ടാം ഘട്ട മത്സരങ്ങള്‍ ആഗസ്റ്റ് 20ന് ശനിയാഴ്ച്ച തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് മസ്ജിദ് ഹാളില്‍ വച്ച് നടക്കും. പാളയം ഇമാം V. P സുഹൈബ് മൗലവി പരിപാടി ഉദ്ഘാടനം ചെയ്യും. ഖുര്‍ആന്‍ പാരായണം, ഹിഫഌ, ബാങ്ക് വിളി എന്നീ മത്സരങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്. മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷനു വേണ്ടി www.thafawuq.com എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ 9947030283 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. തഫവ്വുഖ് ജില്ലാ കേന്ദ്രങ്ങള്‍ മുഖാന്തരവും രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്.
ഹിഫഌ, ഖുര്‍ആന്‍ പാരായണം എന്നീ മത്സരങ്ങള്‍ക്ക് പതിനായിരം രൂപ വീതവും, ബാങ്ക് വിളി മത്സരത്തിന് അയ്യായിരം രൂപയുമാണ് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിലെ വിവിധ ഇസ്‌ലാമിക കലാലയങ്ങളില്‍ പഠിക്കുന്ന 15 മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികളാണ് തഫവ്വുഖ് ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. സെപ്തംബര്‍ 3,4 തീയ്യതികളില്‍ ശാന്തപുരം അല്‍ ജാമിഅഃ അല്‍ ഇസ്‌ലാമിയ്യയില്‍ വെച്ച് തഫവ്വുഖിന്റെ സമാപന പരിപാടി നടക്കും.

Related Articles