Current Date

Search
Close this search box.
Search
Close this search box.

ട്രംപിന് ഞങ്ങള്‍ ബ്ലാങ്ക് ചെക്ക് നല്‍കിയിട്ടില്ല: നെതന്യാഹു

ഖുദ്‌സ്: രാഷ്ട്രീയ തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇസ്രയേല്‍ ബ്ലാങ്ക് ചെക്കൊന്നും നല്‍കിയിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. അദ്ദേഹം പ്രതിനിധീകരിക്കുന്ന ലികുദ് പാര്‍ട്ടിയുടെ അംഗങ്ങളോട് നടത്തിയ സംസാരത്തിലാണ് ഇക്കാര്യം പറഞ്ഞതെന്നും ഇസ്രയേല്‍ പത്രമായ യെദിയോത് അഹ്‌റനോത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കി.
പരമാധികാരമുള്ള രാഷ്ട്രമാണ് നമ്മുടേത്. നമുക്ക് നല്ലതായി നാം കാണുന്ന നിരവധി കാര്യങ്ങള്‍ തീരുമാനിക്കാനും നിരവധി കാര്യങ്ങള്‍ പ്രഖ്യാപിക്കാനും നമുക്ക് സാധിക്കും. എന്നാല്‍ അമേരിക്കയുമായുണ്ടാക്കിയ ഉടമ്പടികളുടെ പരിധിക്കുള്ളില്‍ നിന്നു കൊണ്ടായിരിക്കും അത്. അമേരിക്കയുമായും പ്രസിഡന്റ് ട്രംപുമായും ഊഷ്മളമായ ബന്ധവും ധാരണകളും ഉണ്ടെന്നത് ശരിയാണ്. എന്നാല്‍ നാം അവര്‍ക്ക് ഒരു ബ്ലാങ്ക് ചെക്ക് നല്‍കിയിട്ടില്ല. അത് സംഭവിക്കാത്ത കാര്യമാണ്. ബുദ്ധിപരമായും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഞങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാണ്, അതില്‍ സംശയത്തിന് ഇടമൊന്നുമില്ല. പ്രസിഡന്റ് ട്രംപ് ഞങ്ങളില്‍ നിന്നും ആ നിലപാടുകള്‍ ശരിക്കും ശ്രവിച്ചിട്ടുമുണ്ട്. എന്നും നെതന്യാഹു കൂട്ടിചേര്‍ത്തു.

Related Articles