Current Date

Search
Close this search box.
Search
Close this search box.

ട്രംപിനെ സ്വാഗതം ചെയ്തിട്ടില്ലെന്ന് ലണ്ടന്‍ മേയര്‍

വാഷിങ്ടണ്‍: ലണ്ടന്‍ നഗരം ട്രംപിനെ സ്വാഗതം ചെയ്യുകയില്ലെന്ന് മേയര്‍ സാദിഖ് ഖാന്‍. സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും സംയോജനത്തിന്റെയും നഗരമാണ് ലണ്ടനെന്നും അദ്ദേഹം പറഞ്ഞു. മേയറെന്ന നിലയില്‍ ലണ്ടന്‍ ജനതയുടെ താല്‍പര്യങ്ങളും സുരക്ഷയും സംരക്ഷിക്കാനാണ് ഞാന്‍ പ്രാധാന്യം നല്‍കുക.

ട്രംപ് ലണ്ടന്‍ സന്ദര്‍ശിക്കുന്നുണ്ടോയെന്ന് ലണ്ടന്‍ നിയമസഭയില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കിയതാണദ്ദേഹം. ട്രംപിന്റെ സന്ദര്‍ശന ഓഫര്‍ തെരേസ മേയാണ് നല്‍കിയത്. അവരോട് ഞാന്‍ അത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു ശേഷം ട്രംപ് ട്വിറ്ററിലൂടെ രാജ്യത്ത് ഭിന്നതയും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള പ്രോത്സാഹനം നല്‍കുകയാണ് ചെയ്തത്. അദ്ദേഹം പറഞ്ഞു.

അതേസമയം, ഫെബ്രുവരിയില്‍ ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും പ്രസിഡന്റ് തെരേസ മേ പറഞ്ഞു. നേരത്തെ ട്രംപ് ട്വിറ്ററില്‍ മുസ്‌ലിംകള്‍ക്കെതിരായ മൂന്നു വീഡിയോകള്‍ പ്രചരിപ്പിച്ചിരുന്നു.ബ്രിട്ടനിലെ വലതുപക്ഷത്തില്‍ നിന്നും ലഭിച്ച വീഡിയോയാണിത്. ബ്രിട്ടനിലെ വിനാശകരമായ ഇസ്‌ലാമിക ഭീകരതയെ ശ്രദ്ധിക്കണമെന്നും ട്രംപ് തെരേസ മേയോട് ആവശ്യപ്പെട്ടിരുന്നു.

Related Articles