Current Date

Search
Close this search box.
Search
Close this search box.

ജൂതരാഷ്ട്രത്തിന്റെ കാര്യത്തില്‍ ഇസ്രയേല്‍ വിട്ടുവീഴ്ച്ച കാണിക്കണം: തുനീഷ്യന്‍ പ്രസിഡന്റ്

ഖര്‍ത്താജ്: ദ്വിരാഷ്ട്ര പരിഹാരം സാധ്യമാക്കുന്നതിനും ഫലസ്തീന്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തിനും വേണ്ടി ‘ജൂതരാഷ്ട്രം’ എന്നതില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ ഇസ്രയേല്‍ സന്നദ്ധമാവണമെന്ന് തുനീഷ്യന്‍ പ്രസിഡന്റ് ബാജി ഖായിദ് അസ്സിബ്‌സി ആവശ്യപ്പെട്ടു. അതോടൊപ്പം ഫലസ്തീന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തിന് അറുതിവരുത്താന്‍ കുടിയേറ്റം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച്ച വൈകിയിട്ട് ഖര്‍ത്താജിലെ തുനീഷ്യന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയല്ലാതെ ഫലസ്തീന്‍ – ഇസ്രയേല്‍ വിയോജിപ്പ് പരിഹരിക്കപ്പെടില്ലെന്ന് ഇസ്രയേല്‍ അംഗീകരിക്കേണ്ടതുണ്ട്. അവരുടെ രാഷ്ട്രം ഒരു ജൂതരാഷ്ട്രമാവാതിരിക്കേണ്ടതും അനിവാര്യമാണ്. ഉറച്ച കാല്‍വെപ്പുകളിലൂടെയാണ് ഫലസ്തീന്‍ നീങ്ങുന്നത്, അത് കുഴിച്ചുമൂടപ്പെടുമെന്ന് ചിലര്‍ ധരിക്കുന്നുണ്ടെങ്കിലും. യാഥാര്‍ഥ്യങ്ങളെ തലകീഴായ് മറിച്ചു കൊണ്ടുള്ള നയമാണ് ഇസ്രയേല്‍ തുടരുന്നത്. ഒരു അവകാശവും അത് തേടിക്കൊണ്ടിരിക്കുന്നവന്‍ പിന്നിലുണ്ടായിരിക്കെ നഷ്ടപ്പെട്ടിട്ടില്ല. ജൂതന്‍മാര്‍ മനസ്സിലാക്കേണ്ട കാര്യമാണത്.
ഔദ്യോഗിക സന്ദര്‍ശനത്തിനായി മഹ്മൂദ് അബ്ബാസ് വ്യാഴാഴ്ച്ചയാണ് തുനീഷ്യയില്‍ എത്തിയത്. ഫലസ്തീന്‍ പ്രശ്‌നത്തിലെ പുതിയ വികാസങ്ങളും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ സംഭാഷണങ്ങളെയും സംബന്ധിച്ച് അദ്ദേഹം അസ്സിബ്‌സിയുമായി ചര്‍ച്ച ചെയ്തു.

Related Articles