Current Date

Search
Close this search box.
Search
Close this search box.

ജാമിഅ ജൂനിയര്‍ കോളേജ് അധ്യാപക ശില്‍പശാല സമാപിച്ചു

പട്ടിക്കാട്: ജാമിഅഃ ജൂനിയര്‍ കോളേജുകളില്‍ സേവനം ചെയ്യുന്ന അധ്യാപകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച തഅ്‌ലീം 2017 അധ്യാപക ശില്‍പശാല സമാപിച്ചു. കേരള, തമിഴ്‌നാട്, കര്‍ണാടക, സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജാമിഅഃ നൂരിയ്യഃയോട് അഫിലിയേറ്റ് ചെയ്ത 60 സ്ഥാപനങ്ങളില്‍ നിന്നുള്ള മുന്നൂറോളം അധ്യാപകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ശില്‍പശാല സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീന്‍ ഫൈസി അദ്ധ്യക്ഷനായി സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, പി, അബ്ദുല്‍ ഹമീദ് എം.എല്‍.എ , വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി,അസീസ് ഫൈസി അരിപ്ര, അബദുറഹ്മാന്‍ ഫൈസി അരിപ്ര, മന്‍സൂര്‍ ഹുദവി, ഹംസ റഹ്മാനി, ടി.എച്ച് ദാരിമി, ഉസ്മാന്‍ ഫൈസി എറിയാട്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഡോ.അബദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളി, കെ.എം ഫിറോസ്ഖാന്‍ നേതൃത്വം നല്‍കി.

Related Articles