Current Date

Search
Close this search box.
Search
Close this search box.

ജര്‍മനിയില്‍ മുസ്‌ലിം പള്ളികള്‍ ഇതരവിഭാഗക്കാര്‍ക്ക് തുറന്നുകൊടുത്തു

ബെര്‍ലിന്‍: ജര്‍മനിയില്‍ കഴിഞ്ഞദിവസം ആയിരത്തോളം മുസ്‌ലിം പള്ളികള്‍ അമുസ്‌ലിംകള്‍ക്കായി തുറന്നു കൊടുത്തു. ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതിന്റെയും ഇസലാമോഫോബിയക്കെതിരെ പൊതുജനത്തെ ബോധവത്കരിക്കുന്നതിന്റെയും സംവാദങ്ങളെ പ്രാത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടായിരുന്നു രാജ്യത്തിന്റ വിവിധ ഭാഗങ്ങളിലെ പള്ളികളില്‍ മുസ്‌ലിമേതര വിഭാഗക്കാര്‍ക്ക് പ്രവേശനം അനുവദിച്ചത്.
രാജ്യത്തെ ഇസ്‌ലാമിക് അസോസിയേഷന്റെ വാര്‍ഷിക പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പള്ളികള്‍ അമുസ്‌ലിംകള്‍ക്ക് തുറന്നുകൊടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിപാടിക്കിടെ ഇമാമുമാര്‍ ഇസ്‌ലാമിന്റെ വിശ്വാസകാര്യങ്ങളെപ്പറ്റിയും സംകാരത്തെപ്പറ്റിയും വിശദീകരിക്കുകയും സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഭീകരാക്രമണങ്ങളും ജര്‍മനിയില്‍ ഇസ്‌ലാമിനെക്കുറിച്ച് ഭയമുണ്ടാകുന്നതിനും മുസ്‌ലിം വിരുദ്ധ പ്രചരങ്ങള്‍ നടത്തുന്നതിനും നിമിത്തമായിട്ടുണ്ടെന്ന് ബെര്‍ലിനിലെ ടര്‍ക്കിഷ് മത സേവന വിഭാഗം ഉപസ്ഥാനപതി അഹമ്മദ് ഫുആദ് പറഞ്ഞു. ഇസ്‌ലാമിനെക്കുറിച്ചുള്ള ഭയം മാറ്റുന്നതിനുള്ള ഏറ്റവും നല്ല വഴി സംവാദങ്ങള്‍ അധികരിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം എന്നത് അവര്‍ ടെലിവിഷനിലൂടെ മനസിലാക്കിയിട്ടുള്ള കാര്യമല്ലെന്നും ഇസ്‌ലാം സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മതമാണെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ യൂറോപില്‍ ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യമാണ് ജര്‍മനി. രാജ്യത്ത് ആകെ നാലു ദശലക്ഷം മുസ്‌ലിംകള്‍ ഉള്ളതില്‍ മൂന്ന് ദശലക്ഷം മുസ്‌ലിംകളും തുര്‍ക്കി വംശജരാണ്.

Related Articles