Current Date

Search
Close this search box.
Search
Close this search box.

ചര്‍ച്ചകള്‍ ഉപരോധം ഒഴിവാക്കിയ ശേഷം മാത്രം: ഖത്തര്‍ വിദേശകാര്യ മന്ത്രി

ദോഹ: ബന്ധം വിച്ഛേദിച്ച രാഷ്ട്രങ്ങളുമായി അവര്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കെ ചര്‍ച്ചകള്‍ നടത്തില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി. നിലവിലെ പ്രതിസന്ധി സംബന്ധിച്ച ഏതൊരു ചര്‍ച്ചയും ഖത്തറിന് മേലുള്ള ഉപരോധം എടുത്തുമാറ്റിയ ശേഷമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ആരംഭിച്ചത് മുതല്‍ സംഭാഷണം നടത്താനുള്ള താല്‍പര്യം ദോഹ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ യാതൊരു ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. അല്‍ജസീറ നെറ്റ്‌വര്‍ക്ക് അടക്കമുള്ള ഖത്തറിന്റെ ആഭ്യന്തര വിഷയങ്ങള്‍ ചര്‍ച്ചക്ക് വിഷയമാവാതല്ല. എന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റുമുട്ടലിലൂടെ ഒരു പ്രതിസന്ധിയും പരിഹരിക്കാന്‍ സാധ്യമല്ല. മറിച്ച് ഒരു മേശക്ക് ചുറ്റുമിരുന്ന് നടത്തുന്ന ചര്‍ച്ചയിലൂടെയാണത് പരിഹരിക്കപ്പെടുക. ചര്‍ച്ച നടക്കുന്നത് വ്യക്തമായ അടിസ്ഥാനങ്ങളില്‍ നിലകൊണ്ടായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുവൈത്തിന്റെ മധ്യസ്ഥശ്രമം ഫലം കാണുമെന്നും ഖത്തര്‍ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles