Current Date

Search
Close this search box.
Search
Close this search box.

ഗസ്സയുടെ ഫ്രീഡം ഫ്‌ളോട്ടില്ലക്ക് പിന്തുണയേറുന്നു

റോം: ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പ്രതിരോധവുമായി ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യാത്ര ചെയ്യുന്ന ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലിന് ഐക്യദാര്‍ഢ്യവുമായി അള്‍ജീരിയന്‍ എം.പിയും. ഗസ്സയുടെ ഉപരോധം മറികടക്കാന്‍ വേണ്ടി യാത്ര ആരംഭിച്ച കപ്പലായ അല്‍ അവ്ദക്ക് പിന്തുണയേറുകയാണ്. കപ്പലിന് അറബ് ലോകത്തിന്റെയും അന്താരാഷ്ട്ര പാര്‍ലമെന്റിന്റെയും പിന്തുണയുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘമാണ് കപ്പലിലുള്ളത്.

അള്‍ജീരിയന്‍ പാര്‍ലമെന്റ് അംഗം നബി ഹബ്രിയാണ് ഇപ്പോള്‍ സംഘത്തിന്റെ കൂടെ ചേര്‍ന്നത്. കപ്പല്‍ ഇപ്പോള്‍ ഇറ്റലിയുടെ തീരത്തെത്തിയിട്ടുണ്ട്. സമാധാനം പുന:സ്ഥാപിക്കാന്‍ വേണ്ടിയാണ് താന്‍ യാത്രയുടെ ഭാഗമായതെന്നും ഫലസ്തീനികള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കണമെന്നാണ് അള്‍ജീരിയന്‍ ജനതയുടെ ആഗ്രഹമെന്നും നബി ഹബ്രി പറഞ്ഞു. ജൂതരുടെ ആക്രമണത്തെയും വിദ്വേഷത്തെയും കുടിയേറ്റത്തെയും എതിര്‍ക്കണമെന്നും അദ്ദേഹം അറബ് ലോകത്തോട് ആഹ്വാനം ചെയ്തു.

ഫലസ്തീനികള്‍ക്കു നേരെയുള്ള അതിക്രമണങ്ങള്‍ തടയുവാനും ഇസ്രായേലിന്റെ കുടിയേറ്റം അവസാനിപ്പിക്കുവാനും ഗൗരവപരമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 ആക്റ്റിവിസ്റ്റുകളാണ് അല്‍ അവ്ദ കപ്പലിലുള്ളത്. ഇറ്റലിയില്‍ നിന്നും കപ്പല്‍ ഫ്രാന്‍സിലേക്ക് യാത്ര തിരിക്കും.

 

Related Articles