Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഖത്തര്‍

ദോഹ: ഗസ്സ മുനമ്പിലേക്ക് സഹായ ദൗത്യവുമായി വീണ്ടും ഖത്തര്‍. ഗസ്സയില്‍ പുനര്‍നിര്‍മാണങ്ങള്‍ക്കായുള്ള പുതിയ മൂന്ന് പദ്ധതികളില്‍ ഖത്തര്‍ കരാറിലൊപ്പിട്ടു. അഞ്ച് മില്യണ്‍ ഡോളറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഖത്തര്‍ ദേശീയ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഇമാദി ഒപ്പു വെച്ചത്. ഹമദ് ബിന്‍ ജാസിമിന്റെ നാമധേയത്തിലുള്ള സെന്റര്‍ ഫോര്‍ ഡെയ്‌ലി കെയറിന്റെ നിര്‍മാണവും ഇതില്‍പ്പെടും.

ഗസ്സ സിറ്റിയില്‍ വച്ചു നടന്ന ചടങ്ങിലാണ് മുഹമ്മദ് അല്‍ ഇമാദി കരാറിലൊപ്പിട്ടത്. ഗസ്സയില്‍ സെറിബ്രല്‍ പാള്‍സി രോഗികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ഡേ കെയര്‍ സെന്ററാണ് ഹമദ് ബിന്‍ ജാസിമിന്റെ നാമധേയത്തില്‍ നിര്‍മിക്കുന്നത്. ഗസ്സ മുനമ്പിലെ അല്‍ സഹ്‌റ നഗരത്തില്‍ 4000 സ്‌ക്വയര്‍ മീറ്റര്‍ ഭൂമിയിലാണ് സെന്റര്‍ നിര്‍മിക്കുന്നത്. കൂടാതെ വിദ്യാഭ്യാസ,അടിസ്ഥാന,ആരോഗ്യ,കാര്‍ഷിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള വികസനത്തിനും ഖത്തര്‍ സഹായം നല്‍കാന്‍ ധാരണയായിട്ടുണ്ട്. ഖത്തര്‍ നേരത്തെയും ഫലസ്തീന് സാമ്പത്തിക സഹായവുമായി രംഗത്തു വന്നിട്ടുണ്ട്.

 

Related Articles