Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്ക് മേലുള്ള അടുത്ത യുദ്ധം ഹമാസിനെ പിഴുതെറിയാനുള്ളത്: ഇസ്രയേല്‍ പത്രങ്ങള്‍

ജറൂസലേം: ഗസ്സയിലെ ഹമാസിനെതിരെയുള്ള അടുത്ത യുദ്ധത്തിന്റെ വക്കിലാണ് ഇസ്രയേലെന്ന് സൂചിപ്പിക്കുന്ന റിപോര്‍ട്ടുകളുമായി ഇസ്രയേല്‍ മാധ്യമങ്ങള്‍. ഗസ്സയില്‍ നിന്നും ഹമാസിനെ പൂര്‍ണമായും പിഴുതെറിയുന്നതായിരിക്കും അടുത്ത യുദ്ധമെന്ന് ഒരു മുതിര്‍ന്ന ഇസ്രയേല്‍ സൈനിക ഓഫീസറെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്. എന്നാല്‍ വെളിപ്പെടുത്തല്‍ നടത്തിയ ഓഫീസര്‍ തന്റെ പേര് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഗസ്സക്കെതിരെയുള്ള അടുത്ത യുദ്ധം സമീപസ്ഥമായിരിക്കുന്നു എന്ന സൂചനയാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള സന്ദേശം വ്യക്തമാക്കുന്നതെന്ന് ഹാരെറ്റ്‌സ് പത്രത്തിന്റെ മിലിറ്ററി കാര്യ ലേഖകന്‍ ഖാമോസ് ഹാരിയേല്‍ അഭിപ്രായപ്പെടുന്നു.
ഇസ്രയേല്‍ സൈന്യം യുദ്ധത്തിന് വേണ്ട ആസൂത്രണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഓഫീസര്‍ വിവിധ മാധ്യമങ്ങളിലെ മിലിറ്ററി കാര്യ ലേഖകന്‍മാരോട് പറഞ്ഞു. ഹമാസുമായുള്ള അനിവാര്യ പോരാട്ടത്തിന് ഒരുങ്ങേണ്ടത് ആവശ്യമാണെന്നാണ് ‘ഇസ്രയേല്‍ ടുഡേ’ പത്രം റിപോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേല്‍ ഹമാസിനെ പ്രകോപിപ്പിക്കാനുള്ള മാര്‍ഗമന്വേഷിക്കുകയല്ല, എന്നാല്‍ അത്തരത്തിലുള്ള ഒരു ഏറ്റുമുട്ടലിന് സൈന്യം പൂര്‍ണമായി ഒരുങ്ങി നില്‍ക്കേണ്ടതുണ്ടെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു. മറ്റ് ഇസ്രയേല്‍ മാധ്യമങ്ങളും സമാനമായ റിപോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

Related Articles