Current Date

Search
Close this search box.
Search
Close this search box.

ഗസാല്‍; അലപ്പോയില്‍ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ബാലിക

അലപ്പോ: ഉപരോധിക്കപ്പെട്ടിരിക്കുന്ന അലപ്പോയുടെ കിഴക്കന്‍ പ്രദേശത്ത് സിറിയന്‍ ഭരണകൂടവും റഷ്യയും നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 16 അംഗങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ ഗസാല്‍ എന്നു പേരുള്ള ബാലിക അത്ഭുതകരമായി രക്ഷപ്പെട്ടു. റഷ്യ നടത്തിയ ശക്തമായ മിസൈല്‍ ആക്രമണത്തില്‍ ഗസാലിന്റെ വീട് നിലംപരിശാക്കപ്പെടുകയും പ്രസ്തുത ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ആക്രമണം നടക്കുമ്പോള്‍ പുറത്തായിരുന്ന പിതാവ് ഹസനാണ് മടങ്ങിയെത്തിയപ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മകളുടെ മൃതദേഹം കണ്ടെത്തിയത്. ഗസാലിന്റെ മൂന്ന് സഹോദരങ്ങള്‍, മാതാവ്, പിതൃസഹോദരിയുടെ കുടുംബം, വല്ല്യുമ്മ തുടങ്ങി 16 കുടുംബാംഗങ്ങളാണ് ഒറ്റ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Related Articles