Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ വഷളാവാതെ സൂക്ഷിച്ചത് തുര്‍ക്കി: അഹ്മദ് റൈസൂനി

റബാത്ത്: ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ വഷളാവാതിരുന്നത് തുര്‍ക്കിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി വൈസ് പ്രസിഡന്റ് ശൈഖ് അഹ്മദ് റൈസൂനി. ഖത്തറനെതിരെയുള്ള സൗദിയുടെയും ബഹ്‌റൈന്റെയും യു.എ.ഇയുടെയും തീരുമാനം ആശ്ചര്യവും അന്ധാളിപ്പുമാണ് തന്നില്‍ ഉണ്ടാക്കിയതെന്നും അനദോലു ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഈ രാജ്യങ്ങളുടെ നടപടിയ അതിരുവിട്ട പ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ച മൊറോക്കന്‍ പണ്ഡിതന്‍ ഇതിനപ്പുറം ഒന്നും ഖത്തറിന് നേരെ ചെയ്യാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും അഭിപ്രായപ്പെട്ടു.
സൗദിയുടെ യു.എ.ഇയും ഖത്തറിനെതിരെ സൈനിക നീക്കം നടത്തിയേക്കുമെന്ന ഉത്കണ്ഠ തുടക്കത്തിലുണ്ടായിരുന്നു. എന്നാല്‍ ഒന്നാം നാള്‍ തന്നെ തുര്‍ക്കി അത് പരാജയപ്പെടുത്തുകയായിരുന്നു. തുര്‍ക്കി ഖത്തറുമായുള്ള പ്രതിരോധ കരാര്‍ സജീവമാക്കിയതോടെ കാര്യങ്ങള്‍ അവര്‍ക്ക് കൈവിട്ടു പോവുകയായിരുന്നു. അതിലൂടെ ആക്രമണത്തിനുള്ള സാധ്യത ഇല്ലാതായി. മേല്‍പറയപ്പെട്ട രാഷ്ട്രങ്ങളെ അന്താരാഷ്ട്ര തലത്തില്‍ രാഷ്ട്രീയമായും മാധ്യമങ്ങളിലൂടെയും ഖത്തര്‍ ഉപരോധിക്കുകയാണെന്ന് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നതും നാം കാണാന്‍ തുടങ്ങിയിരിക്കുന്നു. ഖത്തറിനോടുള്ള പക്ഷപാതമായിരുന്നില്ല തുര്‍ക്കിയുടെ നിലപാട്, മറിച്ച് അക്രമത്തെയും ഉപരോധത്തെയും തള്ളിക്കളയുന്നതായിരുന്നു. എന്നും റൈസൂനി പറഞ്ഞു.

Related Articles