Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം: വനിതകളുടെ പങ്കാളിത്തം ശ്രദ്ധേയമായി

മനാമ: ദാറുല്‍ ഈമാന്‍ മലയാള വിഭാഗം വനിതകള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം വൈവിധ്യമായ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. സിഞ്ചിലെ ഫ്രന്റ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പഠന പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം, ഖുര്‍ആനിലൂടെ ഇസ്‌ലാമിനെ അറിഞ്ഞവര്‍, ഖുര്‍ആന്‍ പരാമര്‍ശിച്ച വനിതകള്‍, ഖുര്‍ആനും ശാസ്ത്രവും, ഖുര്‍ആനിലെ കഥകള്‍, ഖുര്‍ആനിലെ ചരിത്ര സത്യങ്ങളിലൂടെ, ഖുര്‍ആനെ പരിചയപ്പെടുത്തല്‍ ,ഖുര്‍ആന്റെ അമാനുഷികത എന്നീ വിഷയങ്ങളില്‍ യഥാക്രമം റസീന അക്ബര്‍, ഷിജിന ആഷിഖ്, ഷംല ശരീഫ്, നദീറ ഷാജി, ഷഹ്‌നാസ്, ഷമീമ മന്‍സൂര്‍, റസിയ, റുബീന നൗഷാദ്, തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഖുര്‍ആന്‍ അടിസ്ഥാനമാക്കി ബുഷ്‌റ റഫീഖ് ക്വിസ് പ്രോഗ്രാം നടത്തി. ജമാല്‍ നദ്‌വി ഇരിങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെബ നജീബ്, നസ്‌ല ഹാരിസ്, ജസീന മുനീര്‍, നിശാന, നസീബ യൂനുസ് രാജ് എന്നിവര്‍ ഗാനമാലപിക്കുകയും ചെയ്തു. ഷൈമില നൗഫലിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ വനിതാവിഭാഗം ജനറല്‍ സെക്രട്ടറി സക്കീന അബ്ബാസ് അദ്ധ്യക്ഷത വഹിക്കുകയും അസിസ്റ്റന്റ് സെക്രട്ടറി റഷീദ സുബൈര്‍ സ്വാഗതം പറയുകയും ചെയ്തു. എക്‌സിക്യൂട്ടീവ് അംഗം ഷബീറ മൂസ നന്ദി പറഞ്ഞു. സലീന ജമാല്‍ ഷെബ്‌നം ബഷീര്‍, സഈദ റഫീഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles