Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സിന് വേണ്ടിയുള്ള പോരാട്ടം തീര്‍ത്തും ഇസ്‌ലാമികം: യൂസുഫുല്‍ ഖറദാവി

ദോഹ: ഖുദ്‌സ് കേവല ഫലസ്തീന്‍ വിഷയമല്ലെന്നും അതിനെ പ്രതിരോധിക്കാനുള്ള പോരാട്ടം തീര്‍ത്തും ഇസ്‌ലാമികമാണെന്നും ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. ”ഖുദ്‌സ് കേവലം ഫലസ്തീന്‍ വിഷയമോ അറബ് വിഷയമോ അല്ല. ലോകത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിം ഉമ്മത്തിന്റെ വിഷയമാണത്. അവിടത്തെ പോരാട്ടത്തിന്റെ ഇസ്‌ലാമികത വ്യക്തമായി നാം പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണ്.” എന്ന് ടിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹം വ്യക്തമാക്കി.
ഖുദ്‌സിലും മറ്റ് ഫലസ്തീന്‍ നഗരങ്ങളിലും കഴിഞ്ഞ ദിവസം അഖ്‌സക്ക് വേണ്ടി പ്രകടനങ്ങള്‍ നടന്നിരുന്നു. അതില്‍ അണിനിരന്ന ഫലസ്തീനികളും ഇസ്രയേല്‍ പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ മൂന്ന് ഫലസ്തീനികള്‍ രക്തസാക്ഷികളായിട്ടുണ്ട്. ഇരുന്നൂറോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ 14ന് ഇസ്രയേല്‍ മസ്ജിദുല്‍ അഖ്‌സ അടച്ചിടുകയും ജുമുഅ നമസ്‌കാരം തടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രകടനങ്ങള്‍ നടന്നത്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ മസ്ജിദുല്‍ അഖ്‌സ ഭാഗികമായി തുറന്നു കൊടുത്തിരുന്നെങ്കിലും നമസ്‌കരിക്കാനെത്തുന്നവര്‍ ഇലക്ട്രോണിക് പരിശോധനക്ക് വിധേയരാവണമെന് നിബന്ധന വെച്ചിരുന്നു. മസ്ജിദുല്‍ അഖ്‌സക്ക് മേല്‍ ഇസ്രയേല്‍ ആധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമായി അതിനെ കാണുന്ന ഫലസ്തീനികള്‍ പ്രസ്തുത നിബന്ധന അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

Related Articles