Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സിന്റെ കാര്യത്തില്‍ വാഷിംഗ്ടണ്‍ ജാഗ്രത കൈക്കൊള്ളണം: എര്‍ദോഗാന്‍

അങ്കാറ: അമേരിക്കന്‍ എംബസി തെല്‍അവീവില്‍ നിന്ന് ഖുദ്‌സിലേക്ക് മാറ്റുന്നതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ തീര്‍ത്തും അസ്ഥാനത്താണെന്നും, അവരതില്‍ നിന്ന്  പിന്മാറേണ്ടത് അനിവാര്യമാണെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍. ഖുദ്‌സിലെ സ്ഥിതിഗതികള്‍ ജാഗ്രതയോടെ വിലയിരുത്തപ്പെടേണ്ടത് അനിവാര്യമാണെന്നും, കേവലം ഒരു കല്ല് നീക്കുന്നത് പോലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇസ്തംബൂളില്‍ നടന്ന ഖുദ്‌സ് ഔഖാഫ് കോണ്‍ഫറന്‍സില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.    
ഫലസ്തീന്‍ പ്രശ്‌നത്തിലും, ഹമാസിനും ഫതഹിനുമിടയിലെ യോജിപ്പിലും സുപ്രധാന കാല്‍വെപ്പായിട്ടാണ് ഹമാസ് രാഷ്ട്രീയനയരേഖയെ ഞാന്‍ കാണുന്നത്. തീര്‍ച്ചയായും ഈ നയരേഖ സ്ഥായിയായ പലകാര്യങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഫലസ്തീനിലെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുളള പോരാട്ടം അടുത്തഘട്ടത്തില്‍ കൂടുതല്‍ ശക്തിപ്പെടും. ഈ മാസത്തിന്റെ ആദ്യത്തില്‍  പ്രഖ്യാപിച്ച ഹമാസ് രാഷ്ട്രീയനയരേഖയെ അദ്ദേഹം പ്രതികരിച്ചു.
ഖുദ്‌സിന്റെ അന്തരീക്ഷത്തിലെ ബാങ്ക് വിളികള്‍ നിശബ്ദമാക്കാന്‍ ഇസ്രായേല്‍ ഭരണകൂടത്തെ തുര്‍ക്കി അനുവദിക്കില്ലെന്ന് ബാങ്ക് വിളികളെ നിരോധിക്കാനുള്ള ഇസ്രായേല്‍ ബില്ലിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത് ലജ്ജാകരമാണ്. ബാങ്ക്‌വിളി മുസ്‌ലിംകളെ മാത്രമല്ല കാലത്തെ ഒന്നടങ്കമാണ് അഭിസംബോധന ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്ക്‌വിളി തടയുന്നത് നിയമമാക്കികൊണ്ടുള്ള ബില്‍ ഇസ്രായേല്‍ പാര്‍ലമെന്റില്‍ ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും, കിട്ടുന്ന അവസരങ്ങളിലെല്ലാം ഞങ്ങളെ മനുഷ്യത്വം പഠിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങുന്നവര്‍ തന്നെ ഇത്തരമൊരു പ്രവര്‍ത്തിയിലേര്‍പ്പെടുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

Related Articles