Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഭീകരരെ പിന്തുണക്കുന്നുവെന്നത് അപകടകരമായ ആരോപണം: എര്‍ദോഗാന്‍

അങ്കാറ: ഖത്തറിനെതിരെയുള്ള നടപടികള്‍ ശരിയല്ലെന്നും അതിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. പ്രതിസന്ധി പരിഹരിക്കാന്‍ തന്റെ രാജ്യം സാധ്യമായ സഹായം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അങ്കാറയില്‍ അംബാസഡര്‍മാര്‍ക്ക് വേണ്ടി ഒരുക്കിയ ഇഫ്താര്‍ വിരുന്നിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിക്ക് നേരെ ഖത്തര്‍ സ്വീകരിച്ചിരിക്കുന്ന ശാന്തവും ക്രിയാത്മകവുമായ നിലപാടിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
ഖത്തര്‍ ഭീകരതയെ സഹായിക്കുന്നു എന്നത് അപകടകരമായ ആരോപണമാണ്. ഖത്തര്‍ നേതാക്കളെ എനിക്ക് നന്നായി അറിയാം. അങ്ങനെയായിരുന്നുവെങ്കില്‍ അവരെ എതിര്‍ക്കുന്ന ഒന്നാമത്തെ രാഷ്ട്രത്തലവന്‍ ഞാനാകുമായിരുന്നു. എന്നും എര്‍ദോഗാന്‍ വ്യക്തമാക്കി. സങ്കീര്‍ണമായ സാഹചര്യത്തില്‍, പ്രത്യേകിച്ചും ജൂലൈ 15നുണ്ടായ അട്ടിമറിശ്രമത്തിനിടെ ഞങ്ങളെ പിന്തുണച്ച എല്ലാ സുഹൃദ്‌രാഷ്ട്രങ്ങളോടുമെന്ന പോലെ ഖത്തറുമായുള്ള ബന്ധം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിയോജിപ്പുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ജി.സി.സി രാഷ്ട്രങ്ങളോട് എര്‍ദോഗാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിഹാര ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ലബനാന്‍ പ്രസിഡന്റ് സഅദ് ഹരീരി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ തുടങ്ങിയവരുമായി സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles