Current Date

Search
Close this search box.
Search
Close this search box.

കോംഗോയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് യു.എന്‍

കിന്‍ഷാസ: കോംഗോയില്‍ കടുത്ത മനുഷ്യാവകാശ ലംഘനവും നീതി നിഷേധവുമാണ് നടക്കുന്നതെന്ന് യു.എന്‍. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ തെക്കന്‍ മേഖലയിലാണ് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതെന്നും ജുഡീഷ്യറിയുടെ പരിധിയില്‍ കവിഞ്ഞ വധശിക്ഷയാണ് അരങ്ങേറുന്നതെന്നും കോംഗോയിലെ യു.എന്‍ മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

2017ല്‍ 1176 കൊലപാതകങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. ഇതില്‍ 213 കുട്ടികളും 89 സ്ത്രീകളും ഉള്‍പ്പെടും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയായാണ് ഇത്തരം ജുഡീഷ്യറിയുടെ പരിധിയില്‍ പെടാത്ത കൊലകള്‍ അരങ്ങേറിയത്. ഇവിടെ നടക്കുന്ന കൊലപാതകങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗവും ഇത്തരത്തിലുള്ളതാണ്. 2017ല്‍ ആകെ 6497 ആക്രമങ്ങളാണ് കോംഗോയില്‍ നടന്നത്. ഇതെല്ലാം സ്‌റ്റേറ്റ് ഏജന്റുകളും സായുധസംഘങ്ങളും നടത്തിയതാണ്. 2016നേക്കാള്‍ 25 ശതമാനം അധികമാണിത്.

മധ്യ ആഫ്രിക്കയിലെ വിവിധ ധാതുക്കള്‍ അടങ്ങിയ കലവറയാണ് കോംഗോ. മുനമ്പ് കൈയടക്കാന്‍ വേണ്ടി വിവിധ സായുധ സംഘങ്ങള്‍ രൂക്ഷമായ ആക്രമണങ്ങളാണ് നടത്തുന്നത്. ഇതില്‍ രാഷ്ട്രീയപരമായും വംശീയമായുമുള്ള ആക്രമണങ്ങളുണ്ട്. പതിനായിരക്കണക്കിന് പേരാണ് വംശീയ-വര്‍ഗ്ഗീയ ആക്രമണങ്ങില്‍ നിന്നും അഭയം തേടി രാജ്യത്തു നിന്നും പലായനം ചെയ്തത്.

 

Related Articles