Current Date

Search
Close this search box.
Search
Close this search box.

കേരളത്തിലെ ഉറുദു ഭാഷ വളര്‍ച്ച ശുഭകരം-ഡോ. താബിശ് മഹ്ദി

പെരിന്തല്‍മണ്ണ: ഉറുദു ഭാഷയുടെ കേരളത്തിലെ വളര്‍ച്ച അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്രതലത്തില്‍ വളര്‍ന്നു പന്തലിച്ച ഭാഷയായി ഉര്‍ദുവിന് മാറാന്‍ സാധിച്ചിട്ടുണ്ടെണ്‍ണ്‍ന്നും ഉറുദു സാഹിത്യകാരനും നിരൂപകനുമായ ഡോ. താബിശ് മഹ്ദി. കേരളത്തിലെ സംഗീത പ്രേമികള്‍ക്കിടയിലെ ഗസലുകളുടെ സ്വാധീനം വര്‍ധിച്ചു കൊണ്‍ണ്ടിരിക്കുകയാണെന്നും ഉര്‍ദുവിനെ അര്‍ഹിക്കും വിധം വളരാനനുവദിച്ചത് കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധയുടെ തെളവാണെന്നും അദ്ദേഹം പറഞ്ഞു. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ലഖ്‌നോ ഫഖ്‌റുദ്ധീന്‍ അലി അഹമ്മദ് മെമ്മോറിയലിന്റെ സഹകരണത്തോടെ ‘കേരളത്തിലെ ഉറുദു ഭാഷയുടെ വളര്‍ച്ചയും വികാസവും സധ്യതകളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്‍ണ്‍ണ്ടി ശ്രീ ശങ്കരാച്യര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി റീജിണല്‍ ഡയറക്ടര്‍ ഡോ അതാഉല്ല സഞ്ചരി പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ കൂട്ടായ്മകളിലും സ്ഥാപനങ്ങളും ഉറുദു ഭാഷ ഉന്നമനത്തിന് വേണ്‍ണ്ടി ചെയ്യുന്ന സേവനങ്ങള്‍ മാതൃകാപരമാണെന്നും വിവിശ്യ ശാന്തപുരം അല്‍ ജാമിഅയുടെ ഈ രംഗത്തെ പരിശ്രമങ്ങള്‍ എടുത്തുപറയേണ്‍താണെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. വിവിധ വിഷയങ്ങളില്‍ കെ.യു.ടി.എ ട്രഷറര്‍ കെ.പി. ശംസുദ്ദീന്‍ തിരൂര്‍ക്കാട്, ഫറോഖ് കോളജ് ഉര്‍ദു വിഭാഗം മേധാവി ഡോ. മുഹമ്മദ് സലീം, കോഴിക്കോട് ജി.ടി.ടി.ഐ മുന്‍ പ്രിന്‍സിപ്പള്‍ അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍, മലപ്പുറം ഗവ. കോളജ് ഉര്‍ദു വിഭാഗം മേധാവി ഡോ. ഷക്കീല, കേരള  ഇദാരായെ അദബ് ഇസ്‌ലാമി മുന്‍ സെക്രട്ടറി സഊദ് ഫിറോസ് തുടങ്ങിയവര്‍ പ്രബന്ധാവതരണങ്ങള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
അല്‍ ജാമിഅ അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ സെക്രട്ടറി എ ടി ഷറഫുദ്ധീന്‍, ഡോ ഷാജഹാന്‍ നാദ്‌വി, ഡോ മൊഹിയുദ്ധീന്‍ ഗാസി, അഫ്രോസ് ആലം, അഹമ്മദ് കുട്ടി കളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗാം കണ്‍വീനര്‍ ഡോ സിയാഹുറഹ്മാന്‍ മദനി സ്വാഗതവും മുഹമ്മദ് നദീം ഫലാഹി നന്ദിയും പറഞ്ഞു. വൈകീട്ട് മഹ്ഫിലെ മുശാവറയും നടന്നു.

 

Related Articles