Current Date

Search
Close this search box.
Search
Close this search box.

ഐസിസ് നേതാവ് ഹാഫിസ് സഈദ് കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: ഭീകര സംഘടനയായ ഐ.എസിന്റെ പാക്-അഫ്ഗാന്‍  നേതാവ് കൊല്ലപ്പെട്ടതായി  അമേരിക്ക. ജൂലൈ 26ന് അമേരിക്ക അഫ്ഗാനിസ്താനിലെ ഖുറാസാന്‍ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ്  ഹാഫിസ് സഈദ് ഖാന്‍  കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ സഈദും അനുയായികളും കൊല്ലപ്പെട്ടതായി  അഫ്ഗാന്റെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ ഹസ്‌റത് ഉമര്‍ സകില്‍വാലും മാധ്യമങ്ങളെ അറിയിച്ചു. മുന്‍ പാക് താലിബാന്‍ അംഗമായിരുന്ന സഈദ് അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യകക്ഷികള്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 2015ല്‍ പാകിസ്താനും അഫ്ഗാനും ഉള്‍പ്പെടുന്ന പ്രദേശത്ത് എ.എസിന് വേരോട്ടമുണ്ടാക്കിയ നേതാവാണ് സഈദ് ഖാന്‍. ഈ പ്രദേശത്തിന് ഇയാള്‍ ഖുറാസാന്‍ പ്രവശ്യയെന്ന് പേരു നല്‍കുകയും ചെയ്തിരുന്നു.

Related Articles