Current Date

Search
Close this search box.
Search
Close this search box.

ഐഎസിന്റെ അവസാന താവളവും സിറിയന്‍ ഭരണകൂടം പിടിച്ചെടുത്തു

ദമസ്‌ക്‌സ്: സിറിയന്‍ സൈനികരും ലബനാന്‍ ഹിസ്ബുല്ലയുടെ സായുധ ഗ്രൂപ്പുകളടക്കമുള്ള സഖ്യങ്ങളും ചേര്‍ന്ന് ഇറാഖിനോട് ചേര്‍ന്നു കിടക്കുന്ന അബൂകമാല്‍ പ്രദേശം ഐഎസില്‍ നിന്നും പിടിച്ചെടുത്തതായി സിറിയന്‍ ഭരണകൂടം പ്രഖ്യാപിച്ചു. ഐഎസിന്റെ വലിയ താവളങ്ങളില്‍ അവസാനത്തേതാണിത്. എന്നാല്‍ രാജ്യത്തിന്റെ കിഴക്കു ഭാഗത്തുള്ള ചില നഗരപ്രദേശങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ വൃത്തങ്ങള്‍ പറയുന്നത്. അബൂകമാലില്‍ നടന്ന ഏറ്റുമുട്ടലില്‍ സുപ്രധാന പങ്കുവഹിച്ചത് ഹിസ്ബുല്ല പോരാളികളാണെന്ന് സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ സഹായിക്കുന്ന സഖ്യത്തിലെ കമാന്‍ഡറെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ബുധനാഴ്ച്ച റിപോര്‍ട്ട് ചെയ്തിരുന്നു.
അബുകമാലിന് സമീപത്ത് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പടെ നാല് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി പ്രദേശിക വൃത്തങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഏത് വിമാനങ്ങളാണ് അവര്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Related Articles