Current Date

Search
Close this search box.
Search
Close this search box.

എസ്.ഐ.ഒ മേഖലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

മലപ്പുറം: നീതിയുടെ വിദ്യാര്‍ത്ഥിപക്ഷത്തോട് ഐക്യപ്പെടുക എന്ന ക്യാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മേഖലാ സമ്മേളനത്തിന് ഇന്ന് വൈകുന്നേരം 4.30 ന് എടവണ്ണയില്‍ തുടക്കം കുറിക്കും. ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, എസ്.ഐ.ഒ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അലിഫ് ശുകൂര്‍, സദ്റുദ്ധീന്‍ വാഴക്കാട്, എ.ടി ശറഫുദ്ധീന്‍, തൗഫീഖ് മമ്പാട്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് റുക്‌സാന പി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അജ്മല്‍ കാരകുന്ന്, യാസിര്‍ വാണിയമ്പലം തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കോട്ടക്കല്‍, തിരൂര്‍ക്കാട്, പൊന്നാനി തുടങ്ങിയ മേഖലകളില്‍ യഥാക്രമം ഡിസംബര്‍ പത്ത്, നാല് തിയതികളില്‍ സമ്മേളനം നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ വി.ടി അബ്ദുല്ല കോയ തങ്ങള്‍, സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സംസ്ഥാന കമ്മിറ്റിയംഗം ടി മുഹമ്മദ് വേളം, ജില്ലാ പ്രസിഡന്റ് എം.സി നസീര്‍, വൈസ് പ്രസിഡന്റ് ഹബീബ് ജഹാന്‍, ജമീല ടിച്ചര്‍, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസീര്‍ ഇബ്‌റാഹീം, സംസ്ഥാന കമ്മിറ്റിയംഗം സി.ടി ശുഹൈബ്, ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്നാ മിയാന്‍, റമീസ് വേളം, എസ്.ഐ.ഒ ജില്ലാ ജനറല്‍ സെക്രട്ടറി നഈം മാറഞ്ചേരി, ജില്ലാ കാമ്പസ് സെക്രട്ടറി ഡോ. സഫീര്‍ എ.കെ തുടങ്ങിയവര്‍ തുടങ്ങിയവര്‍ പങ്കേടുക്കുമെന്നും പ്രസ്താവന അറിയിച്ചു.

Related Articles