Current Date

Search
Close this search box.
Search
Close this search box.

എസ് ഐ ഒ ടീന്‍സ് മീറ്റുകക്ക് തുടക്കമായി

മങ്കട: ‘പടച്ചവന്റെ വീഥിയില്‍ പടപ്പുകളുടെ നീതിക്കായ്’ എന്ന തലക്കെട്ടില്‍ എസ് ഐ ഒ മലപ്പുറം സംഘടിപ്പിക്കുന്ന കാമ്പയ്‌നിന്റെ ഭാഗമായി പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞവര്‍ക്കുള്ള ടീന്‍സ് മീറ്റ് 2018 ക്യാമ്പുകള്‍ക്ക് മങ്കടയില്‍ തുടക്കമായി. എസ് ഐ ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് ഉദ്ഘാടനം ചെയ്തു.

അറിവും വിദ്യാഭ്യാസവും കേവലമായ വിവര സമ്പാദനമല്ലെന്നും പടച്ചവന്റെ ശക്തിയും പടപ്പുകളോടുള്ള സ്‌നേഹവും കടപ്പാടും ബോധ്യപ്പെടുത്തുന്നതാകണമെന്ന് അദ്ദേഹം പറഞ്ഞു. നന്മയുടേയും നീതിയുടേയും കൂടെ നില്‍ക്കാനുള്ള സാമൂഹ്യബോധമുള്ള കൂട്ടായ്മകളിലൂടെ തിന്‍മകളുടേയും അധര്‍മത്തിന്റെയും ശക്തികളെയും ആശയങ്ങളെയും ചെറുക്കാന്‍ സാധിക്കുമെന്നും വിശ്വാസത്തെ ആത്മാഭിമാനത്തോടെ പ്രതിനിധീരിക്കാന്‍ പുതിയ തലമുറക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ് ഐ ഒ മലപ്പുറം ജില്ലാ സെക്രട്ടറി ഡോ. ഹിശാം ഹൈദര്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷാഫി, ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. മങ്കട ഏരിയ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ സ്വാഗതവും ടീന്‍സ് മീറ്റ് കണ്‍വീനര്‍ മുര്‍ഷിദ് നന്ദിയും പറഞ്ഞു.

 

Related Articles