Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് തടഞ്ഞിട്ടും ജനലക്ഷങ്ങള്‍ ആകിഫിന് വേണ്ടി നമസ്‌കരിച്ചു: ഖറദാവി

ദോഹ: മുന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മഹ്മൂദ് മഹ്ദി ആകിഫിന്റെ വിയോഗത്തില്‍ മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷന്‍ ശൈഖ് യൂസുഫ് അല്‍ഖറദാവി ദുഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തിയതില്‍ ഈജിപ്ത് ഭരണകൂടത്തെ അദ്ദേഹം കുറ്റപ്പെടുത്തി.
മുന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവിന്റെ ഭഹുജന ജനാസ നമസ്‌കാരത്തിന് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്കിടയിലും ലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്‌കരിച്ചുവെന്ന് കഴിഞ്ഞ ശനിയാഴ്ച ദോഹയില്‍ ആകിഫിന് വേണ്ടിയുള്ള ജനാസ നമസ്‌കാരത്തിന് ശേഷം നടന്ന സംസാരത്തില്‍ ഖറദാവി പറഞ്ഞു. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍, ഈജിപ്ത് പ്രതിപക്ഷ പണ്ഡിതന്‍മാര്‍ തുടങ്ങയിവര്‍ ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്തു.
ഇസ്തംബൂള്‍, ഗസ്സ, അല്‍അഖ്‌സ എന്നിവടങ്ങളിലുള്ള മുസ്‌ലിംകള്‍ ജനാസ നമസ്‌കാരം നിര്‍വഹിച്ചു. മുസിലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് പുറമെ ലോകത്തുള്ള ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ ജനാസ നമസ്‌കാരം നിര്‍വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവര്‍ക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. നീതിക്കും ധര്‍മത്തിനും വേണ്ടി അദ്ദേഹം ദൃഢചിത്തതയോടുകൂടി നിലകൊണ്ടു. സ്വന്തം ജീവിതത്തേക്കാള്‍ മറ്റുള്ളവരുടെ ജീവിതത്തിന് അദ്ദേഹം പ്രാമുഖ്യം കല്‍പിച്ചുവെന്നും ആകിഫിനെ പ്രശംസിച്ചുകൊണ്ട് ഖര്‍ദാവി പറഞ്ഞു.

Related Articles