Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയ വംശീയ വിവേചനത്തിന്റെ ബദല്‍ പ്രയോഗമായിരിക്കുന്നു: എര്‍ദോഗാന്‍

ന്യൂയോര്‍ക്ക്: സിറിയന്‍ പ്രതിസന്ധിക്ക് അടിയന്തിര രാഷ്ട്രീയ പരിഹാരമുണ്ടാക്കണമെന്നും ഇസ്‌ലാമിനെ കുറിച്ച ഭീതി വംശീയ വിവേചനത്തിന്റെ ബദല്‍ സാങ്കേതിക പ്രയോഗമായി മാറിയിട്ടുണ്ടെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. തുര്‍ക്കിയുടെ ‘യൂഫ്രട്ടീസ് ഷീല്‍ഡ്’ ഓപറേഷന്‍ ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ മിതവാദികളായ സിറിയന്‍ പ്രതിപക്ഷത്തിന് കൂടുതല്‍ കരുത്തു പകര്‍ന്നിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. 27 ലക്ഷം സിറിയക്കാരും 3 ലക്ഷം ഇറാഖികളും യാതൊരു വിവേചനത്തിനും ഇരയാക്കപ്പെടാതെ അഭയാര്‍ഥികളായി സിറിയയില്‍ കഴിയുന്നുണ്ട്. വര്‍ധിച്ച തോതിലുള്ള അഭയാര്‍ഥി പ്രതിസന്ധി നേരിടുന്നതിന് തന്റെ രാജ്യത്തിന് സാമ്പത്തിക സഹായമൊന്നും കിട്ടിയിട്ടില്ല. സ്വേച്ഛാധിപത്യത്തില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും രക്ഷതേടിയെത്തുന്ന എല്ലാവര്‍ക്കും മുമ്പില്‍ ഞങ്ങളുടെ വാതിലുകള്‍ തുറന്നിടുക തന്നെ ചെയ്യും. എന്ന് അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തിയില്‍ നിങ്ങള്‍ പണിയുന്ന മതിലുകള്‍ അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശരിയായ മാര്‍ഗമല്ലെന്നും യൂറോപ്യന്‍ രാഷ്ട്രങ്ങളെ അഭിസംബോധന അദ്ദേഹം പറഞ്ഞു. അധനികൃത കുടിയേറ്റക്കാരുടെ എണ്ണം കുറിക്കുന്നതില്‍ തുര്‍ക്കി വിജയിച്ചിട്ടുണ്ടെന്നും അഭയാര്‍ഥി പ്രതിസന്ധിയുമായി ബന്ധപ്പെട്ട യൂറോപ്യന്‍ യൂണിയന്റെ വാഗ്ദാനം അവര്‍ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷാസമിതിയില്‍ നീതിയുക്തമായ പ്രാതിനിധ്യം വേണമെന്നും മുഴുലോകത്തിന്റെയും കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം അഞ്ച് രാജ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. സംഘര്‍ഷ ഭൂമികളില്‍ ദുരിതമനുഭവിക്കുന്ന സിവിലിയന്‍മാരെ അന്താരാഷ്ട്ര സമൂഹം പരിഗണിക്കുന്നില്ലെന്നും മാനുഷിക മൂല്യങ്ങള്‍ നടപ്പാക്കുന്നതില്‍ അത് പരാജയപ്പെട്ടിരിക്കുകയാണെന്നും എര്‍ദോഗാന്‍ വിമര്‍ശിച്ചു.
അമേരിക്കയില്‍ വസിക്കുന്ന ഫത്ഹുല്ല ഗുലന്റെ ‘ഭീകര നെറ്റ്‌വര്‍ക്കി’നെതിരെ നടപടി സ്വീകരിക്കണമെന്ന് ലോക നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. തുര്‍ക്കിയെ പോലെ ഐക്യരാഷ്ട്രഭയിലെ മിക്ക രാഷ്ട്രങ്ങളും ഭീകരതയുടെ അപകടത്തെ അഭിമുഖീകരിക്കുന്നവയാണ്. തുര്‍ക്കി അട്ടിമറി ശ്രമം മുഴുലോകത്തെയും ജനാധിപത്യത്തെയാണ് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അട്ടിമറി ശ്രമത്തെ ധീരമായി ചെറുത്തു തോല്‍പിച്ച തുര്‍ക്കി ജനതയുടെ പേരില്‍ അഭിമാനം കൊള്ളുന്നതായും തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു.

Related Articles