Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയയുടെ വളര്‍ച്ചയില്‍ ഉത്കണ്ഠയോടെ അമേരിക്കന്‍ മുസ്‌ലിംകള്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന ഇസ്‌ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഉത്കണ്ഠ പ്രകടിപ്പിച്ച് അമേരിക്കന്‍ മുസ്‌ലിംകള്‍. അമേരിക്കയിലെ മുസ്‌ലിം സമൂഹത്തില്‍ നിന്നും മാനസിക സമ്മര്‍ദങ്ങളും ഉത്കണ്ഠുയും കാരണം മാനസികരോഗ ചികിത്സാ ക്ലിനിക്കുകളില്‍ എത്തുന്നവരില്‍ ശ്രദ്ധേയമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് മാനസികാരോഗ്യ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
കടുത്ത ഇസ്‌ലാം വിരുദ്ധ അന്തരീക്ഷത്തിന്റെ ഫലമായി നേരിടുന്ന അസ്വസ്ഥതകളും മാനസിക സമ്മര്‍ദങ്ങളും കാരണം നിരവധി മുസ്‌ലിംകള്‍ എത്തുന്നുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ദനായ ഡോ. ഖാലിദ് ഖാന്‍ പറയുന്നു. നോര്‍ത്ത് കരോലിനയില്‍ താമസസ്ഥലത്ത് മൂന്ന് മുസ്‌ലിംകള്‍ കൊല്ലപ്പെട്ടത് പോലെ തങ്ങളോ തങ്ങളുടെ മക്കളോ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്‌തേക്കുമെന്ന ഭയമാണ് അവരെ ഉത്കണ്ഠയിലാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. മുസ്‌ലിം സമൂഹത്തിന്റെ നിശബ്ദമായ ഈ പ്രയാസങ്ങള്‍ ഇസ്‌ലാം വിരോധികളാല്‍ ഉപരോധിക്കപ്പെട്ട ഒരു മാനസികാവസ്ഥയിലേക്കാണ് അവരെ എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles