Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനും ഫലസ്തീനും ഒരുപോലെ ഭൂമിക്കവകാശമുണ്ട്: സൗദി കിരീടാവകാശി

വാഷിങ്ടണ്‍: ഇസ്രായേലിനും ഫലസ്തീനും ഒരു പോലെ തങ്ങളുടെ മാതൃഭൂമിക്കവകാശമുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. യു.എസ് ആസ്ഥാനമായുള്ള ദി അറ്റ്‌ലാന്റിക് മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത്. ഫലസ്തീന് അവരുടെ ഭൂമിയില്‍ അവകാശം ഉള്ളത് പോലെ തന്നെ ഇസ്രായേലിനും അവകാശം ഉണ്ട്. എല്ലാവര്‍ക്കും സമാധാനപരമായി ആ രാജ്യത്ത് ജീവിക്കാനുള്ള അവകാശമുണ്ട്. തന്റെ രാജ്യം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതില്‍ വിവിധ താല്‍പര്യങ്ങള്‍ ഉണ്ട്.

ഇസ്രായേല്‍ അവരുടെ വലിപ്പത്തെ അപേക്ഷിച്ച് വലിയ സാമ്പത്തികവ്യവസ്ഥയുള്ള രാജ്യമാണ്. ഇവിടുത്തെ സമ്പദ്‌വ്യവസ്ഥ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇസ്രായേലും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിവിധങ്ങളായ താല്‍പര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ജോര്‍ദാനിനും ഈജിപ്തിനും അദ്ദേഹം പറഞ്ഞു.

ജറൂസലേമിലെ വിശുദ്ധ പള്ളിയെക്കുറിച്ചും ഫലസ്തീനികളുടെ അവകാശങ്ങളെക്കുറിച്ചും തന്റെ രാജ്യത്തിന് ആശങ്കയുണ്ടെന്നും അക്കാര്യത്തില്‍ തങ്ങള്‍ക്ക് ആരോടും എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന് ജൂതന്മാരുമായി യാതൊരു പ്രശ്‌നവുമില്ല. നമ്മുടെ പ്രവാചകന്‍ ഒരു ജൂത സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. സുഹൃത്തായിട്ടല്ല,ഭാര്യയായിട്ടു തന്നെ. ക്രൈസ്തവരുമായും മുസ്ലിംകളുമായും ജൂതരുമായും തങ്ങള്‍ക്ക് യാതൊര പ്രശ്‌നവുമില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.                     

 

Related Articles