Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലിനോടുള്ള പെരുമാറ്റത്തില്‍ നിയമപരമായ ബാധ്യത മറക്കരുത്: അറബികളോട് റീമാ ഖലഫ്

അമ്മാന്‍: ഇസ്രയേലിനെ വംശീയ വിവേചന ഭരണകൂടമായി വിശേഷിപ്പിക്കുകയും ഫലസ്തീനികളെ അത് പീഡിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്ത റിപോര്‍ട്ടിന്‍മേലുള്ള നീക്കങ്ങളെ അറബ് രാഷ്ട്രങ്ങള്‍ പിന്തുടരേണ്ടതുണ്ടെന്ന് ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള എകണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്‌റ്റേണ്‍ ഏഷ്യ (ESCWA) മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐക്യരാഷ്ട്രസഭ അണ്ടര്‍ സെക്രട്ടറി ജനറലുമായി റീമ ഖലഫ്. റിപോര്‍ട്ടിന്റെ ഫലങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭക്ക് മുന്നില്‍ വെക്കപ്പെട്ടാല്‍ ഭൂരിപക്ഷവും ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുകയെന്നും അവര്‍ അഭിപ്രായപ്പെട്ടു. വംശീയ വിവേചനം നടമാടുന്ന ഭരണകൂടം എന്ന നിലയില്‍ ഇസ്രയേലുമായുള്ള ഇടപെടലുകളില്‍ നിയമപരമായ ബാധ്യതയെ കുറിച്ച് അറബ് രാഷ്ട്രങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വംശീയ വിവേചന കുറ്റകൃത്യങ്ങള്‍ കാലപ്രയാണം കൊണ്ട് ഇല്ലാതാവുന്ന ഒന്നല്ല. മനുഷ്യരാശിക്ക് നേരെയുള്ള കുറ്റകൃത്യമാണത്. ഐക്യരാഷ്ട്രസഭയിലെ എല്ലാ രാഷ്ട്രങ്ങളും അതിന് തടയിടാന്‍ പ്രവര്‍ത്തിക്കണം. ഇസ്രയേലിനെതിരെയുള്ള റിപോര്‍ട്ട് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന് രാജിക്കത്ത് സമര്‍പിച്ചത്. ഇസ്രേയേലിനെതിരെ റിപോര്‍ട്ട് നല്‍കാന്‍ ധൈര്യം കാണിച്ച റീമാ ഖലഫിനെ രാജ്യത്തെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുമെന്ന് ഫലസ്തീന്‍ പ്രസിഡന്റെ മഹ്മൂദ് അബ്ബാസ് അറിയിച്ചിരുന്നു.

Related Articles