Current Date

Search
Close this search box.
Search
Close this search box.

ഇസ്തംബൂള്‍ ചാവേറാക്രമണത്തില്‍ 36 മരണം; പിന്നില്‍ ഐഎസ് എന്ന് സംശയം

ഇസ്തംബൂള്‍: ഇസ്തംബൂളിലെ അതാതുര്‍ക്ക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മൂന്ന് ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്നാണ് അങ്കാറ സംശയിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ വിദേശികളുണ്ടെന്നാണ് കരുതുന്നതെന്നും പരിക്കേറ്റവരില്‍ കുറച്ച് ആളുകള്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളതെന്നും തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്‌റിം മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് ചാവേറുകളാണ് ആക്രമണം നടത്തിയതെന്നും സ്വയം പൊട്ടിത്തെറിക്കുന്നതിന് മുമ്പ് യാത്രികര്‍ക്ക് നേരെ അവര്‍ വെടിയുതിര്‍ത്തിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. യൂറോപിലെ ഏറ്റവും തിരക്കുള്ള എയര്‍പോര്‍ട്ടുകളില്‍ ഒന്നും തുര്‍ക്കിയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടുമാണ് ആക്രമണം നടന്ന അതാതുര്‍ക്ക് എയര്‍പോര്‍ട്ട്. എയര്‍പോര്‍ട്ടില്‍ സുരക്ഷാവീഴ്ച്ചയൊന്നും ഉണ്ടായിട്ടില്ലെന്നും ഭീകരത ആഗോള തലത്തില്‍ തന്നെ ഒരു വെല്ലുവിളിയായി അവശേഷിക്കുകയാണെന്നും തുര്‍ക്കി പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.

Related Articles