Current Date

Search
Close this search box.
Search
Close this search box.

ഇറാനുമായി നേരിട്ട് സംഘര്‍ഷത്തിലേര്‍പ്പെടാന്‍ ആഗ്രഹമില്ല: ജുബൈര്‍

റിയാദ്: ഇറാനുമായി സൗദി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലില്‍ പ്രവേശിക്കാതിരിക്കട്ടെ എന്നാണ് തങ്ങളാഗ്രഹിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ സി.എന്‍.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ 22ന് യന്‍ബുഅ് നഗരത്തിന് നേരെ വിക്ഷേപിക്കപ്പെട്ട മിസൈലിന് സമാനമായ ഇറാന്‍ നിര്‍മിതി മിസൈലാണ് റിയാദിലെ കിങ് ഖാലിദ് എയര്‍പോര്‍ട്ടിന് നേരെ വന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. യമനിലെത്തിച്ച മിസൈല്‍ ഇറാന്‍ റെവല്യൂഷന്‍ ഗാര്‍ഡിലെയും ലബനാന്‍ ഹിസ്ബുല്ലയിലെയും വിദഗ്ദരുടെ സഹായത്തോടെയാണ് ഘടിപ്പിച്ചതെന്നും ആ വിദഗ്ദര്‍ സൗദിക്കെതിരെയുള്ള ആക്രമണത്തിന് പരിശീലനം നല്‍കിയെന്നും ജുബൈര്‍ ആരോപിച്ചു. യുദ്ധപ്രഖ്യാപനത്തിന്റെ തലത്തിലെത്തുന്ന കാര്യമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൗദിക്കെതിരെ തൊടുത്തുവിടാന്‍ ഹൂഥികള്‍ക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ നല്‍കിയെന്ന് കഴിഞ്ഞ തിങ്കളാഴ്ച്ച സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യം പ്രസ്താവനയിറക്കിയിരുന്നു. ഇറാന്റെ ഭാഗത്തു നിന്നുള്ള പച്ചയായ ആക്രമണമാണിതെന്നും യുദ്ധത്തിന് സമാനമായ പ്രവര്‍ത്തനമാണിതെന്നും പ്രസ്താവന പറഞ്ഞു. സൗദി പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പറഞ്ഞു കൊണ്ട് ഇറാന്‍ രക്ഷാസമിതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ യമനിലേക്ക മിസൈല്‍ നല്‍കിയെന്ന സൗദിയുടെ ആരോപണത്തെയും ഇറാന്‍ നിഷേധിച്ചു.

Related Articles