Current Date

Search
Close this search box.
Search
Close this search box.

ഇറാനിലെ ചാബഹര്‍ തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു

തെഹ്‌റാന്‍: ഇറാന്റെ വികസന ഭൂപടത്തിലെ പ്രധാന അധ്യായമായ ചാബഹര്‍ തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു. ഇറാന്റെ ആണവ ഉടമ്പടിയിലെ പ്രധാന പദ്ധതിയായ ഷാഹിദ് ബെഹഷ്‌സ്തി തുറമുഖത്തിന്റെ ആദ്യ ഘട്ടം ഞായറാഴ്ചയാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നാടിനു സമര്‍പ്പിച്ചത്.

ഇന്ത്യയുമായി സഹകരിച്ചാണ് ഇറാന്റെ തുറമുഖ നിര്‍മാണം. അന്താരാഷ്ട്ര വ്യാപാര ഇടനാഴിയുടെ വിപുലീകരണാര്‍ത്ഥമാണ് ഇറാന്‍ ചാബഹര്‍ തുറമുഖം വികസിപ്പിച്ചത്.

ആഗോള രാജ്യങ്ങളുമായി ബന്ധപ്പെടാനും ചരക്കു നീക്കം എളുപ്പമാക്കാനും വേണ്ടിയാണ് തുറമുഖം നിര്‍മിച്ചത്.
ഇറാനിലെ തെക്കുകിഴക്കന്‍ കടല്‍തീരത്ത് സിസ്താന്‍- ബലൂചിസ്താന്‍ പ്രവിശ്യയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയടക്കമുള്ള 17 രാജ്യങ്ങളില്‍ നിന്നുള്ള 60 പ്രതിനിധികള്‍ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു.

ഇന്ത്യക്കും ഇറാനും അഫ്ഗാനിസ്ഥാനും മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാര നീക്കം കൂടുതല്‍ എളുപ്പമാക്കാന്‍ തുറമുഖം സഹായകരമാവും. പാകിസ്താന്‍ അടുത്തിടെ നിര്‍മാണമാരംഭിച്ച തുറമുഖത്തിനുള്ള ഇന്ത്യയുടെ മറുപടി കൂടിയാണ് ഇന്ത്യ പങ്കാളിയായ ചബഹാര്‍ തുറമുഖം.

2015ല്‍ വാഷിങ്ടണില്‍ നടന്ന ആണവ ഉടമ്പടിയില്‍ ഒപ്പു വച്ചതിനു ശേഷമാണ് ഇറാന്‍ ചബഹാര്‍ തുറമുഖത്തിന്റെ നിര്‍മാണം ത്വരിതപ്പെടുത്തിയത്. രാജ്യത്തിന്റെ ആണവ ശക്തി വര്‍ധിപ്പിക്കുക എന്നതും ഇറാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

 

 

Related Articles