Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ മാനുഷിക സഹായവുമായി റെഡ് ക്രസന്റും യൂനിസെഫും

ദോഹ: ഖത്തറിലെ റെഡ്ക്രസന്റും യൂനിസെഫും സംയുക്തമായി ഇറാഖില്‍ കുടിവെള്ള വിതരണം നടത്താന്‍ ധാരണയായി. ഇറാഖ് പ്രവിശ്യയായ നിനേവയിലാണ് കുടിവെള്ളവും ശൗചാലയ സഹായവും നല്‍കാന്‍ ഇരുവരും തീരുമാനിച്ചത്. ബഗ്ദാദില്‍ വെച്ചു നടന്ന റെഡ്‌ക്രോസിന്റെയും റെഡ് ക്രസന്റിന്റെയും 10ാമത് മേഖല സമ്മേളനത്തിലാണ് ഇക്കാര്യത്തില്‍ യൂനിസെഫുമായി കരാറിലെത്താന്‍ റെഡ്ക്രസന്റ് ധാരണയായത്.

മൊസൂളിലെയും അതിന്റെ സമീപ പ്രദേശങ്ങളിലെയും 15 ലക്ഷത്തോളം താമസക്കാര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിനേവയിലെ പ്രാദേശിക ഗവര്‍ണറേറ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.

അടുത്ത നാലു വര്‍ഷത്തേക്ക് മേഖലയില്‍ മാനുഷിക സഹായവിതരണം നടത്തുന്ന കാര്യത്തിലും ഇരു സംഘടനകളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇവിടെ അഭയാര്‍ത്ഥി ക്യാംപുകളില്‍ ധാരാളം പേര്‍ കുടിവെള്ളത്തിനും ശൗചാലയ സൗകര്യവുമില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.

 

Related Articles