Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ സംഘര്‍ഷത്തിന് കാരണം ഇറാന്റെ വിഭാഗീയ രാഷ്ട്രീയം: തുര്‍ക്കി

അങ്കാറ: ഇറാഖില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് കാരണം ഇറാന്റെ വിഭാഗീയ രാഷ്ട്രീയമാണെന്ന ആരോപണവുമായി തുര്‍ക്കി ഉപപ്രധാനമന്ത്രി നഅ്മാന്‍ ഖോര്‍തോല്‍മഷ്. ഇറാഖിലെ ശിയാ സുഹൃത്തുക്കളുമായുള്ള ബന്ധം ഏതെങ്കിലും നിലക്ക് വഷളായിട്ടില്ലെന്നും ഇറാഖിലെ എല്ലാ ശിയാ ഗ്രൂപ്പുകളുമായും തുര്‍ക്കിക്ക് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂസില്‍, കിര്‍കൂക് നഗരങ്ങളുടെ സുരക്ഷക്ക് തുര്‍ക്കിയുടെ സുരക്ഷയില്‍ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജ്യത്തിന് ആരുടെയും ഭൂപ്രദേശങ്ങളില്‍ താല്‍പര്യമില്ലെന്നും കിര്‍കൂകും മൂസിലും തുര്‍ക്കിയോട് കൂട്ടിചേര്‍ക്കാനുള്ള പദ്ധതിയോ കണക്കുകൂട്ടലുകളോ തങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്തുത നഗരങ്ങളിലെ ജനസംഖ്യാനുപാത്തിലെ മാറ്റങ്ങള്‍ തടയാന്‍ തുര്‍ക്കി ശ്രമിക്കും. തുര്‍ക്കിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഒന്നായതു കൊണ്ട് വലിയ പ്രാധാന്യം അതിന് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ ഇറാഖിലെ തുര്‍ക്കി സൈനികരുള്ള അശീഖ മിലിറ്ററി ക്യാമ്പിന് നേരെ വല്ല ആക്രമണവുമുണ്ടായില്‍ തുര്‍ക്കി കരമാര്‍ഗം ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രസ്തുത ക്യാമ്പിന് നേരെയുള്ള ആക്രമണം അങ്കാറക്ക് നേരെയുള്ള ആക്രമണം പോല തന്നെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം പ്രദേശത്ത് വിഭാഗീയ യുദ്ധം ഉണ്ടാവാന്‍ അനുവദിക്കില്ലെന്നും അതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും ഖോര്‍തോല്‍മഷ് കൂട്ടിചേര്‍ത്തു.

Related Articles