Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം രാജ്യത്തിന് ഭീഷണി: ദിഗ്‌വിജയ് സിംഗ്

ന്യൂഡല്‍ഹി: വിഭാഗീയ നയമാണ് ആര്‍.എസ്.എസ് സ്വീകരിക്കുന്നതെന്നും അത് രാജ്യത്തിന് ഭീഷണിയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ഈ കാന്‍സറില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിന് പുരോഗമനപരമായി ചിന്തിക്കുന്ന മുഴുവന്‍ ആളുകളും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍.എസ്.എസ് പ്രത്യശാസ്ത്രം രാജ്യത്തിന് ഭീഷണിയാണ്. പ്രത്യയശാസ്ത്രപരമായി തന്നെ അതിനെ നേരിടണം. ‘സബ്കാ സാഥ് സബ്കാ വികാസ്’ കേവലം മുദ്രാവാക്യം മാത്രമാണ്. അവര്‍ ഈ മുദ്രാവാക്യത്തില്‍ വിശ്വസിക്കുന്നില്ല. അവരെ സംബന്ധിച്ചടത്തോളം അത് ആകര്‍ഷണീയമായ ഒരു വാചകം മാത്രമാണ്. അതുകൊണ്ട് സാമുദായിക സൗഹാര്‍ദത്തില്‍ വിശ്വസിക്കുന്ന, പുരോഗമനപരമായി ചിന്തിക്കുന്ന മുഴുവന്‍ ആളുകളും  ഈ ക്യാന്‍സറിനെതിരെ പോരാടാന്‍ ഒന്നിക്കണം. എന്ന് സിംഗ് പറഞ്ഞു. ‘ആര്‍.എസ്.എസ്സും അതിന്റെ കപട ദേശീയതയും’ എന്ന തലക്കെട്ടില്‍ വിമണ്‍സ് പ്രസ് കോര്‍പ്‌സ് സംഘടിപ്പിച്ച സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, ആപ് നേതാവ് സഞ്ജയ് സിംഗ്, ഡെല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ശംസുല്‍ ഇസ്‌ലാം, ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ് തുടങ്ങിയവരും സിമ്പോസിയത്തില്‍ സംസാരിച്ചു. ഡി രാജ തന്റെ പ്രസംഗത്തില്‍ ആര്‍.എസ്.എസിന്റെ സ്വാതന്ത്ര്യസമരത്തിലെ പങ്കിനെ ചോദ്യം ചെയ്തു. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തപ്പോള്‍ അവര്‍ അതില്‍ ഒരു പങ്കും വഹിച്ചില്ല. അതുകൊണ്ട് ദേശീയതയെ കുറിച്ച് അവര്‍ ഞങ്ങളോട് പറയേണ്ട്, ദേശീയത എന്താണെന്ന് ഞങ്ങളില്‍ നിന്ന് അവര്‍ പഠിക്കട്ടെ. എന്നും രാജ്യ പറഞ്ഞു.

Related Articles