Current Date

Search
Close this search box.
Search
Close this search box.

അസ്മി കിഡ്‌സ് പാഠപുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ രൂപീകൃതമായ അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി)ന്റെ പ്രീപ്രൈമറി ക്ലാസിലേക്കുള്ള പരിഷ്‌കരിച്ച കിഡ്‌സ് പുസ്തക പ്രകാശനം സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, അസ്മി പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സമസ്ത ജന.സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ഉമര്‍ ഫൈസി മുക്കം, ഹാജി കെ മമ്മദ് ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഹാജി പി.കെ മുഹമ്മദ്, പി.വി മുഹമ്മദ് മൗലവി, സലാം ഫൈസി ഒളവട്ടൂര്‍, അബ്ദു റഹീം ചുഴലി, റശീദ് കംബ്ലക്കാട്, അഡ്വ. പി. പി ആരിഫ്, നവാസ് ഓമശ്ശേരി, മജീദ് പറവണ്ണ, കെ.എം കുട്ടി എടക്കുളം തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിഷ്‌കരിച്ച പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനം ഇന്നും നാളെയുമായി വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയില്‍വെച്ച് നടക്കും. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും, ഡോ. മുസ്ഥഫ മാറഞ്ചേരി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, റഹീം മാസ്റ്റര്‍ ചുഴലി, റശീദ് മാസ്റ്റര്‍ കംബ്ലക്കാട്, അഹമ്മദ് വാഫി കക്കാട്, ശിയാസ് ഹുദവി, അബ്ദുന്നൂര്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്‍കും.

Related Articles